22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 21, 2024
October 9, 2024
June 7, 2023
January 2, 2023
November 2, 2022
July 16, 2022
May 31, 2022
March 26, 2022
March 5, 2022
January 29, 2022

സസ്പെൻഷന് ശേഷം തിരികെയെത്തിയ ദിവസം കൈക്കൂലി ; ഇടുക്കി ഡിഎംഒ പിടിയിൽ

Janayugom Webdesk
പൈനാവ്
October 9, 2024 9:31 pm

സസ്പെൻഷന് ശേഷം തിരികെയെത്തിയ ദിവസം കൈക്കൂലി വാങ്ങിയ ഇടുക്കി ഡിഎംഒ വിജിലൻസ് പിടിയിൽ. ഗുരുതര പരാതികളെ തുടർന്ന് സസ്പെൻഷനിലായ ഇടുക്കി ഡി എം ഒ. എൽ മനോജിനെയാണ് കൈക്കൂലിക്കേസിൽ അറസ്റ്റു ചെയ്തത്. ചിത്തിരപുരത്തെ പനോരമിക് കെറ്റ്സ് എന്ന ഹോട്ടലിന്റെ ഉടമയിൽ നിന്ന് ശുചിത്വ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് 75,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഓഫീസിൽ വച്ച് വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. ഹോട്ടൽ ഉടമയിൽ നിന്ന് ഒരുലക്ഷം രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് ഇത് ചർച്ചചെയ്ത് 75,000 രൂപയാക്കി. സുഹൃത്തായ മറ്റൊരു ഡോക്ടറുടെ സ്വകാര്യ ഡ്രൈവറായ രാഹുൽ രാജ് എന്നയാളുടെ ഗൂഗിൾ പേ നമ്പരിലേക്കാണ് പണം നൽകണം എന്നായിരുന്നു മനോജ് ആവശ്യപ്പെട്ടിരുന്നത്. ഹോട്ടൽ ഉടമ ഇത് സമ്മതിക്കുകയും ചെയ്തു. ഇതിനായി ഗൂഗിൾ പേ നമ്പരും നൽകി. ഇതുസംബന്ധിച്ച് വിവരം ലഭിച്ച വിജിലൻസ് സംഘം ഇരുവരെയും നിരീക്ഷിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു അറസ്റ്റ്.

ഗുരുതരമായ നിരവധി പരാതികൾ ലഭിച്ചതോടെ നേരത്തേ ഡോക്ടർ മനോജിനെ അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. ആരോഗ്യവകുപ്പിൽ നിന്നടക്കം പരാതികൾ ലഭിച്ചതിനെ തുടർന്നായിരുന്ന നടപടി. എന്നാൽ ഇതിനെതിരെ മനോജ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. തന്റെ വിശദീകരണം കേൾക്കാതെയും മതിയായ അന്വേഷണം നടത്താതെയുമാണ് സസ്പെൻഡുചെയ്തതെന്നായിരുന്നു മനോജിന്റെ വാദം. പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌പോലും കിട്ടുന്നതിന് മുമ്പാണ് ഡിഎംഒയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നതെന്ന് ജസ്റ്റിസ് സികെ അബ്ദുൾ റഹീം ചെയർമാനായ ട്രിബ്യൂണൽ നിരീക്ഷിച്ചു.ഇതിനെത്തുടർന്ന് സസ്പെൻഷൻ മരവിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ന് രാവിലെ ജോലിയിൽ പ്രവേശിച്ചത്. ആരോപണങ്ങൾക്ക് അടിസ്ഥാനമായ രേഖകൾ സമർപ്പിക്കാൻ സർക്കാർ അഭിഭാഷകന് സാധിച്ചില്ല. ഈ സാഹചര്യത്തിൽ ഈ മാസം 15ന് കേസ് വീണ്ടും പരിഗണിക്കുന്നതുവരെയാണ് സസ്‌പെൻഷൻ മരവിപ്പിച്ചിരുന്നത്. മനോജിനെതിരെ നിരവധി പരാതികളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അവ എന്താണെന്ന് വിശദമാക്കുന്നില്ല. ആയുർവേദ മെഡിക്കൽ ഓഫീസർമാരുടെ സംഘടന ആരോഗ്യമന്ത്രിക്ക് സമർപ്പിച്ച പരാതികളിലൊന്നിന്റെ പകർപ്പ് മാത്രമാണ് സർക്കാർ അഭിഭാഷകൻ ഹാജരാക്കിയത്.സ്വകാര്യ ആശുപത്രികൾക്ക് വഴിവിട്ട രീതിയിൽ അംഗീകാരം നൽകുന്നതിന് ഡിഎംഒ ഇടപെടുന്നതായി പരാതികൾ ലഭിച്ചെന്ന് സർക്കാർ ആരോപിക്കുന്നുണ്ട്.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.