27 January 2026, Tuesday

Related news

January 27, 2026
January 26, 2026
January 25, 2026
January 24, 2026
January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026

ഉത്തർപ്രദേശില്‍ വിവാഹ ദിവസം വധു പ്രസവിച്ചു

Janayugom Webdesk
ലഖ്നൗ
January 27, 2026 8:41 am

വിവാഹദിനത്തില്‍ വധു കുഞ്ഞിന് ജന്മം നല്‍കി. ഉത്തർപ്രദേശിലെ റാംപുർ ജില്ലയിലെ കുംഹാരിയ ഗ്രാമത്തിലാണ് സംഭവം. വിവാഹ ചടങ്ങുകൾ കഴിഞ്ഞശേഷം ഭർതൃവീട്ടിലെ അതിഥികൾ പിരിഞ്ഞുപോകും മുൻപാണ് നവവധുവിനു പ്രസവിച്ചത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് കുംഹാരിയ ഗ്രാമനിവാസിയായ റിസ്വാനും യുവതിയും വിവാഹിതരാകുന്നത്. വിവാഹത്തിന് മുൻപേ ഇരുവരും അടുത്ത ബന്ധം പുലർത്തിയിരുന്നു. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ ശേഷമാണ് വധുവിന് കടുത്ത വയറുവേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും യുവതി പ്രസവിക്കുകയുമായിരുന്നു. വിവാഹ ദിവസം യുവതി പ്രസവിച്ച സംഭവം ഗ്രാമത്തിൽ ചർച്ചയായിരിക്കുയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.