23 December 2024, Monday
KSFE Galaxy Chits Banner 2

Related news

April 8, 2024
April 6, 2024
August 10, 2023
May 16, 2023
April 5, 2023
March 6, 2023
January 21, 2023
December 3, 2022
December 2, 2022
November 22, 2021

വിവാഹസമ്മാനമായി ലഭിച്ച ഹോം തിയറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും,സോഹദരനും കൊല്ലപ്പെട്ട സംഭവം: വധുവിന്റെ മുന്‍ കാമുകന്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 5, 2023 1:05 pm

വിവാഹസമ്മാനമായി ലഭിച്ചഹോം തിയറ്റര്‍ പൊട്ടിത്തെറിച്ച് നവ വരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തില്‍ വധുവിന്റെ മുന്‍ കാമുകന്‍ അറസ്റ്റില്‍. കവാര്‍ധ സ്വദേശിയായ സര്‍ജു മര്‍കം ആണ് അറസ്റ്റിലായത്. ഇയാള്‍ വിവാഹസമ്മാനമായി നല്‍കി ഹോം തിയേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിനിടെ ഉഗ്ര സ്ഫോടനത്തിലാണ് വരന്‍ ഹേമേന്ദ്ര മെരാവി, സഹോദരന്‍ രാജ്കുമാര്‍ എന്നിവര്‍ മരിച്ചത്. മുപ്പത്തിമൂന്നുകാരനായ സർജു മർകം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായിരിക്കെയാണ് ഇതിനിടെയാണ് ഹേമേന്ദ്ര വിവാഹം കഴിച്ച ഇരുപത്തൊൻപതുകാരിയുമായി സർജു നേരത്തെ അടുപ്പത്തിലായത്. തന്റെ രണ്ടാം ഭാര്യയാകാൻ സർജു യുവതിയെ നിർബന്ധിച്ചിരുന്നു. എന്നാൽ, കുടുംബാംഗങ്ങൾ ഹേമേന്ദ്രയുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. ഇതിൽ കുപിതനായ സർജു, പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

പുതിയ ഹോം തിയേറ്റർ സിസ്റ്റം വാങ്ങിയ സർജു, അതിൽ രണ്ടു കിലോയോളം സ്ഫോടക വസ്തുക്കൾ നിറച്ചശേഷം സമ്മാനമായി നൽകിയെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഹോം തിയേറ്റർ പ്രവർത്തിപ്പിക്കുമ്പോൾ പൊട്ടിത്തെറിക്കുന്ന രീതിയിലാണ് ഇയാൾ അത് ക്രമീകരിച്ചത്. മുൻപ് ഇൻഡോറിലെ പാറമടയിൽ ജോലി ചെയ്തിരുന്ന പരിചയമാണ് പ്രതിക്ക് ബോംബ് നിർമ്മാണത്തിന് സഹായകമായത്. അവിടെ പാറ പൊട്ടിക്കുന്നതിനായി ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലായിരുന്നു സർജുവിന്റെ ജോലി.

വിവാഹച്ചടങ്ങിൽ സര്‍ജുവും പങ്കെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നു ദിവസത്തിനുശേഷമാണ് കുടുംബാംഗങ്ങൾ സമ്മാനപ്പൊതി തുറന്നത്. ഹോം തിയേറ്റർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ച നവവരൻ ഹേമേന്ദ്ര, അത് പ്ലഗിൽ കുത്തി സ്വിച്ചിട്ടതിനു പിന്നാലെ വൻശക്തിയോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഹേമേന്ദ്ര സംഭവസ്ഥലത്തും സഹോദരൻ രാജ്കുമാർ ആശുപത്രിയിലും മരിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഹോം തിയറ്റർ സംവിധാനം സൂക്ഷിച്ചിരുന്ന മുറിയുടെ ഭിത്തിയും മേൽക്കൂരയും തകർന്നിരുന്നു.

Eng­lish Summary:Bride’s ex-boyfriend arrest­ed in wed­ding gift home the­ater blast
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.