6 December 2025, Saturday

Related news

November 21, 2025
November 4, 2025
August 25, 2025
March 4, 2025
January 22, 2025
January 20, 2025
January 14, 2025
December 6, 2024
February 11, 2024
July 17, 2023

വധുവിന്റെ മേക്കപ്പ് വൈകി; ആ​ഗ്രയിൽ കല്യാണത്തിനിടെ വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്

Janayugom Webdesk
ആഗ്ര
November 4, 2025 3:24 pm

കല്യാണ ദിവസം വധു മേക്കപ്പ് ചെയ്ത് ഇറങ്ങാന്‍ വൈക്കിയതോടെ വരന്റെയും വധുവിന്റെ വീട്ടുകാര്‍ തമ്മില്‍ തല്ലായി. ഉത്തർപ്രദേശിൽ നടന്ന കല്യാണ ചടങ്ങിനിടെയാണ് സംഭവം. നഗരത്തിലെ അറിയപ്പെടുന്ന ജ്വല്ലറി വ്യവസായിയുടെ മകളുടെ കല്യാണമാണ് നിസാര കാര്യത്തെ തുടര്‍ന്ന് അടിപിടിയിലേക്ക് നീങ്ങയത്. ലാൽ ​പ്യാർ കി ധർമശാലയിൽ നടന്ന കല്യാണ മണ്ഡപത്തിലേക്ക് വരൻ പ്രവേശിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായി. പിന്നാലെ വധു മേക്കപ്പ് ചെയ്ത വരാന്‍ വൈകിയതിനെ തുടർന്ന് വിവാഹവേദിയിലെ സമാധാന അന്തരീക്ഷം അപ്പാടെ മാറിമറിയുകയായിരുന്നു.സംഘർഷത്തിൽ കല്യാണമണ്ഡപമടക്കം അലങ്കാര സാമഗ്രികൾ എല്ലാം തന്നെ ഇരു വീട്ടുകാരും നശിപ്പിച്ചു. 

നിരവധി പേർക്ക് പരിക്കേൽക്കുകയും കുട്ടികളടക്കമുള്ളവർ ഓടി രക്ഷ​പ്പെടുകയും ചെയ്തു. പിന്നീട് സമുദായത്തിലെ ഉന്നതരും ​പ്രദേശവാസികളും ഇടപെട്ടാണ് അന്തരീക്ഷം ശാന്തമാക്കിയത്. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരു വിഭാഗക്കാ​രെയും ​സ്റ്റേഷനിലേക്ക് വിളിച്ച് പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട് നിന്ന സമവായ ചർച്ചക്ക് ശേഷം നിയമപരമായി മുന്നോട്ട് പോകുന്നില്ലെന്ന് ഇരുവരുടെയും കുടുംബങ്ങൾ തീരുമാനിക്കുകയും തുടർന്ന് പരമ്പരാഗത രീതിയിൽ കല്യാണ ചടങ്ങുകൾ പുനരാരംഭിച്ച് വിവാഹം നടക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.