19 January 2026, Monday

Related news

January 12, 2026
January 8, 2026
January 7, 2026
January 7, 2026
January 5, 2026
December 27, 2025
December 27, 2025
December 25, 2025
December 23, 2025
December 23, 2025

ബ്രിജ് ഭൂഷന്റെ ലൈംഗികാതിക്രമം മോഡിക്ക് അറിയാമായിരുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
June 4, 2023 8:32 am

ദേശീയ ഗുസ്തി ഫെ­ഡറേഷന്‍ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷണ്‍ ലൈംഗികാതിക്രമം നടത്തുന്നവിവരം 2021ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് പറഞ്ഞിരുന്നുവെന്ന് എഫ്­ഐആര്‍. വനിതാ ഗുസ്തി താരങ്ങളുടെ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മോഡിയുടെ അടുത്ത സുഹൃദ്‌വലയത്തിലുള്ള ബ്രിജ് ഭൂഷണ്‍ ശാരീരികവും വൈകാരികവും ലൈംഗികവുമായി തുടര്‍ച്ചയായി പീഡിപ്പിക്കുന്നുവെന്ന വിവരം മോഡിയെ ധരിപ്പിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. മോഡിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വളരെ ആശ്വാസം തോന്നിയിരുന്നു. ബ്രിജ് ഭൂഷന്റെ ലൈംഗികാതിക്രമത്തെ തുടര്‍ന്നുണ്ടായ മാനസികാവസ്ഥയില്‍ നിന്ന് പുറത്തുവരാനും ഇന്ത്യക്ക് വേണ്ടി കൂടുതല്‍ ഉത്സാഹത്തോടെ പൊരുതാനുമുള്ള ധൈര്യം കിട്ടിയിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു. പ്രധാനമന്ത്രിയോട് പരാതി പറഞ്ഞുവെന്ന വിവരം ബ്രിജ് ഭൂഷണ് അറിയാമായിരുന്നു. കുറച്ചുനാളത്തേക്ക് ബ്രിജ് ഭൂഷന്റെയും അനുയായികളുടെയും ശല്യം ഉണ്ടായിരുന്നില്ല. എന്നാല്‍ അധികം വൈകാതെ ആക്രമണം തുടരുകയും ചെയ്തുവെന്ന് എഫ്ഐആറില്‍ പറയുന്നു.

eng­lish summary;Brij Bhushan’s sex­u­al assault
Modi knew

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.