
ലണ്ടൻ ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ സാം പെപ്പർ ഇന്ത്യ സന്ദർശിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിന് നേരെ പടക്കമെറിഞ്ഞ് എട്ട് വയസ്സുള്ള പെൺകുട്ടിക്ക് പരിക്കേറ്റു. ദീപാവലി ആഘോഷങ്ങളുടെ സമയത്ത് ന്യൂഡൽഹിയിൽ വെച്ചാണ് സംഭവം നടന്നത്. തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ യൂട്യൂബർ പരസ്യമായി മാപ്പ് പറഞ്ഞു. ഓൺലൈനിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ അനുസരിച്ച്, കുറച്ചകലെ നിന്നുകൊണ്ട് പെപ്പർ ഒരുകൂട്ടം ആളുകൾക്ക് നേരെ റോക്കറ്റ് പടക്കങ്ങൾ എറിയുകയായിരുന്നു. ഈ പടക്കങ്ങളിൽ ഒന്ന് ആ കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ ദേഹത്ത് വീഴുകയും പൊള്ളൽ ഏൽക്കുകയും ആയിരുന്നു.
തന്റെ ഔദ്യോഗിക പ്രസ്താവനയിൽ, സാം പെപ്പർ ഖേദം പ്രകടിപ്പിക്കുകയും അത്തരമൊരു പ്രവൃത്തി ചെയ്യുന്നതിനുമുമ്പ് കൂടുതൽ ശ്രദ്ധയോടെ ചിന്തിച്ചില്ലെന്ന് സമ്മതിക്കുകയും ചെയ്തു. താൻ വരുത്തിയ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ പെപ്പർ, പരിക്കുപറ്റിയ പെൺകുട്ടിയോട് ക്ഷമ ചോദിക്കുകയും ചെയ്തു. കുട്ടിയുടെ ചികിത്സാ ചെലവുകൾ താൻ വഹിച്ചതായും അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.