
പെൺകുട്ടികൾക്കായി തായ്കൊണ്ടോ ജിം നടത്തിവന്ന 22 വയസ്സുകാരിയായ അഫ്ഗാൻ യുവതി ഖദീജ അഹമ്മദ്സാദയെ താലിബാൻ ജയിലിൽ നിന്നും മോചിപ്പിച്ചു. താലിബാന്റെ വിചിത്രമായ കായിക നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് 13 ദിവസത്തെ തടവിനു ശേഷമാണ് ഇക്കഴിഞ്ഞ ജനുവരി 22ന് ഖദീജയെ വിട്ടയച്ചത്.
2021ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്ത്രീകൾ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നത് നിരോധിച്ചിരുന്നു. ശരിയായ രീതിയിലുള്ള ഹിജാബ് ധരിച്ചില്ല, ജിമ്മിൽ സംഗീതം കേൾപ്പിച്ചു, സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ച് പ്രവേശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഖദീജയ്ക്കെതിരെ താലിബാൻ മന്ത്രാലയം ചുമത്തിയത്. ഹെറാത്ത് നഗരത്തിന് സമീപം താമസിക്കുന്ന ഇവർക്ക് മുൻപ് പലതവണ താക്കീത് നൽകിയിരുന്നതായും താലിബാൻ വക്താവ് അറിയിച്ചു. ഖദീജയുടെ അറസ്റ്റ് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.