ജന്തുജന്യ രോഗമായ ബ്രൂസല്ലോസിസ് തിരുവനന്തപുരത്ത് രണ്ടു പേരിൽ സ്ഥിരീകരിച്ചു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് ഇത്. കന്നുകാലികൾ, ആടുകൾ പന്നികൾ, നായ്ക്കൾ എന്നീ മൃഗങ്ങളെ ബാധിക്കുമെങ്കിലും ഇവ സാധാരണയായി അണുബാധാ ലക്ഷണങ്ങൾ പ്രകടമാക്കാറില്ല. കന്നുകാലികളിൽ പാലുല്പാദന കുറവോ, പൊതുവായ അസ്വാസ്ഥ്യമോ , ഗർഭമലസലോ ഉണ്ടാക്കും. ബ്രൂസല്ല രോഗാണു മൃഗങ്ങളിൽ വളരെ ആക്രമണകാരിയാണ്. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് അതിവേഗം പകരും. രോഗബാധ മൂലം മലിനമായ ഭക്ഷണം, / കാലിത്തീറ്റ,രോഗാണുവിന്റെ നേരിട്ടുള്ള പ്രവേശനം എന്നിവയിലൂടെ ആണ് രോഗ പകർച്ച . രോഗബാധയുള്ളതും എന്നാൽ ആരോഗ്യമുള്ളതുമായ കന്നുകാലികൾ ആട് എന്നിവയ്ക്ക് മാസങ്ങളോളവും വർഷങ്ങളോ പോലും പാലിൽ കൂടിയും മറ്റ് സ്രവങ്ങളിൽ കൂടിയും ഗണ്യമായ എണ്ണം രോഗാണുക്കളെ വിസർജിക്കുവാൻ കഴിയും.
മനുഷ്യർ ബ്രൂസല്ല ബാക്ടീരിയയുടെ സ്വാഭാവിക ആതിഥേയർ അല്ല. രോഗം ബാധിച്ച മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം മൂലമോ, പാസ്ച്ചുറൈസ് ചെയ്യാത്ത പാൽ, പാലുല്പന്നങ്ങൾ, സ്രവങ്ങൾ, മാംസം എന്നിവ വഴിയും പകരുന്നു. അറവുശാലകൾ, ഗവേഷണ ലബോറട്ടറികൾ എന്നിവിടങ്ങളിൽ നിന്നും നേരിട്ട് സംഭവിക്കാവുന്ന രോഗാണുക്കളുടെ ശ്വസനം, തൊലിയിൽ നേരിട്ടോ, തൊലി പുറത്തെ മുറിവുകളിലൂടെയോ രോഗാണുക്കളുടെ പ്രവേശനം ഇവയൊക്കെ രോഗ പകർച്ചയ്ക്ക് കാരണമാകുന്നു.
മനുഷ്യരിൽ പനി വിറയൽ വിശപ്പില്ലായ്മ, ബലഹീനത, ക്ഷീണം, സന്ധിവേദന, പുറംവേദന തലവേദന എന്നിവയാണ് ലക്ഷണങ്ങൾ.
കന്നുകാലികളിൽ രോഗബാധ തിരിച്ചറിഞ്ഞാൽ രോഗബാധിതരായ മൃഗങ്ങളെ നീക്കം ചെയ്യണം. കിടാക്കളിൽ പ്രതിരോധ കുത്തിവയ്പ് ഫലപ്രദമായ രോഗ നിയന്ത്രണ മാർഗം ആണ്. പാസ്ചറൈസ് ചെയ്യാത്ത പാലും പാൽ ഉല്പന്നങ്ങളും ഒഴിവാക്കുക, മാംസം നന്നായി പാചകം ചെയ്ത് മാത്രം കഴിക്കുക, മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ കയ്യുറകൾ ധരിക്കുക മറ്റ് സുരക്ഷാ മുൻകരുതലുകൾ എടുക്കുക, വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ നൽകുക വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.