
ഓപ്പറേഷൻ സിന്ദൂരിനുശേഷം 72 ഭീകര ലോഞ്ച്പാഡുകൾ പാകിസ്ഥാൻ മാറ്റിസ്ഥാപിച്ചതായി ബിഎസ്എഫ്. ഇവ ഇന്ത്യൻ അതിർത്തിയിൽ നിന്നും ഉൾപ്രദേശങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾക്ക് തയാറാണെന്നും മെയ് 7 മുതൽ 10 വരെ നാല് ദിവസത്തെ ഏറ്റുമുട്ടലുകൾക്ക് ശേഷം സൈനിക നടപടി നിർത്തിവച്ചതിനെ ബഹുമാനിക്കുന്നുവെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിനിടെ അതിർത്തിയിലെ നിരവധി ഭീകര ലോഞ്ച്പാഡുകൾ ബിഎസ്എഫ് നശിപ്പിച്ചിരുന്നു. പാകിസ്ഥാൻ എല്ലാ സൗകര്യങ്ങളും ഉൾപ്രദേശങ്ങളിലേക്ക് മാറ്റി. അതിർത്തി കൃത്യമല്ലാത്ത സിയാൽകോട്ടിലെയും സഫർവാളിലെയും ഉൾപ്രദേശങ്ങളിൽ ഏകദേശം 12 ലോഞ്ച്പാഡുകളാണ്
പ്രവർത്തിക്കുന്നത്. അതുപോലെ അതിർത്തിയിൽ നിന്ന് അകലെയുള്ള മറ്റ് പ്രദേശങ്ങളിൽ 60 ലോഞ്ച്പാഡുകൾ പ്രവർത്തിക്കുന്നതായും ബിഎസ്എഫ് ഡിഐജി വിക്രം കുൻവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന കൂട്ടക്കൊലയിൽ 26 പേരുടെ മരണത്തിനിടയാക്കിയ അതിർത്തി കടന്നുള്ള ആക്രമണത്തിൽ ഇന്ത്യ പാകിസ്ഥാൻ ഭീകരർക്ക് നൽകിയ തിരിച്ചടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.