6 May 2024, Monday

ബിടിഎസ് പുതിയ ആല്‍ബം ‘പ്രൂഫ്’ പുറത്തിറക്കി

Janayugom Webdesk
June 11, 2022 2:56 pm

ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാക്കി കൊറിയന്‍ ബാന്‍ഡ് ബിടിഎസ് പുതിയ ആല്‍ബം ‘പ്രൂഫ്’ പുറത്തിറക്കി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലോകവേദിയിലേക്കുള്ള ബിടിഎസിന്റെ തിരിച്ചുവരവ് കൂടിയാണിത്.

ഒരു ഇടവേളയ്ക്കു ശേഷം ആരാധകരുടെ മുന്നിലേക്കെത്തുമ്പോള്‍ 45 ട്രാക്കുകളുള്ള ആന്തോളജി ആല്‍ബമാണ് ബിടിഎസ് സമ്മാനിക്കുന്നത്. ‘യെറ്റ് ടു കം’ എന്ന പേരിട്ട ലീഡ് ട്രാക്കിനൊപ്പം 2013ല്‍ ബാന്‍ഡ് അരങ്ങേറിയതു മുതല്‍ ഇതുവരെയുള്ള സംഗീത കരിയറിലെ മികച്ച ഗാനങ്ങളും റിലീസ് ചെയ്യാതെ പോയ പാട്ടുകളും ഉള്‍പ്പെടെയാണ് ‘പ്രൂഫ്’ ആന്തോളജി.

ബിടിഎസിന്റെ ലോകമെമ്പാടുമുള്ള ആരാധകര്‍ ഇവരുടെ സ്റ്റേജ് ഷോകളിലേക്കുള്ള തിരിച്ചുവരവിനായി കണ്ണുനട്ടിരിക്കുകയാണ്. ജൂണ്‍ 16 മുതല്‍ ദക്ഷിണ കൊറിയയിലെ വീക്കെന്‍ഡ് സംഗീതപരിപാടികളില്‍ ബിടിഎസ് എത്തുമെന്ന വിവരം കൊറിയന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.

Eng­lish sum­ma­ry; BTS releas­es new album ‘Proof’

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.