7 December 2025, Sunday

Related news

November 30, 2025
November 5, 2025
October 31, 2025
October 31, 2025
October 31, 2025
October 27, 2025
October 27, 2025
October 25, 2025
October 24, 2025
October 24, 2025

ബഡ്സ് വിദ്യാലയങ്ങൾ കേരളം സൃഷ്ടിച്ച കരുതലിന്റെ മഹാമാതൃക: മന്ത്രി എം ബി രാജേഷ്

Janayugom Webdesk
തൃത്താല
August 17, 2025 10:13 am

കേരളം സൃഷ്ടിച്ച കരുതലിൻ്റെ മഹാമാതൃകയാണ് ബഡ്സ് വിദ്യാലയങ്ങളെന്ന് തദ്ദേശസ്വയംഭരണ എക് സൈസ് പാർലമെന്ററികാര്യവകുപ്പ് മന്ത്രി എം ബി രാജേഷ്. സർക്കാരും കുടുംബശ്രീയും ചേർന്ന് ബഡ്സ് വിദ്യാലയങ്ങൾക്ക് നൽകുന്ന കരുതൽ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന പദ്ധതിയായി മാറിയെന്നും മന്ത്രി പറഞ്ഞു. തൃത്താല ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ നടന്ന സംസ്ഥാന തല ബഡ്സ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ കൂടുതൽ ആത്മവിശ്വാസമുള്ള, ഊർജ്ജസ്വലരായി മാറ്റുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വിപുലമായി ബഡ്സ് കലോത്സവം, കായിക മേള, അഗ്രി തെറാപ്പി എന്നിവയും നടത്തി വരുന്നുണ്ട്. സംസ്ഥാനത്ത് 166 ബഡ്സ് സ്കൂളുകളും 212 ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററും പ്രവർത്തിക്കുന്നുണ്ട്. ഇതിലെ അധ്യാപകർക്കും മാതാപിതാക്കൾക്കും ആയമാർക്കും പ്രത്യേകം പരിശീലനവും നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി റജീന അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ ജയ, ടി സുഹറ, ഷറഫുദ്ദീൻ കളത്തിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി, തൃത്താല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ശ്രീനിവാസൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനുവിനോദ്, ഷാനിബ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് അനുരാധ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സി ഡി എസ് ചെയർപേഴ്സൺമാർ, വിദ്യാർഥികൾ അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. തൃത്താല ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർഥികൾ തയ്യാറാക്കിയ ഇതൾ പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.