ഇക്കോ സെന്‍സിറ്റീവ് സോണുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെല്‍പ്പ് ഡെസ്‌കുകളില്‍ ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചു. ഹെല്‍പ്പ് ഡെസ്‌കുകളില്‍ ഇതുവരെ ലഭിച്ച 63,615 പരാതികളാണ് പരിഹരിച്ചത്. സര്‍ക്കാരില്‍ ഇ‑മെയില്‍ വിലാസത്തില്‍ ഉള്‍പ്പെടെ ലഭിച്ച എല്ലാ പരാതികളും ഹെല്‍പ്പ് ഡെസ്‌കുകള്‍ക്ക് കൈമാറിയിരുന്നു. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററിന്റെ അസറ്റ് മാപ്പര്‍ ആപ്ലിക്കേഷന്‍ വഴി 81,258 നിര്‍മ്മിതികള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
ഇതോടെ ഇക്കോ സെന്‍സിറ്റീവ് സോണുമായി ബന്ധപ്പെട്ട് ലഭ്യമായ മുഴുവന്‍ നിര്‍മ്മിതികളും അപ്‌ലോഡ് ചെയ്തു. അപ്‌ലോഡ് ചെയ്തവ സംബന്ധിച്ച വിവരങ്ങള്‍ കെഎസ്ആര്‍ഇസി പരിശോധിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി വിദഗ്ധ പരിശോധനാ സമിതിയ്ക്ക് കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.