ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ടിന്റെ വര്‍ഗീയ അതിക്രമങ്ങള്‍ക്കും ബുള്‍ഡോസര്‍ രാഷ്ട്രീയത്തിനുമെതിരെ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചു.
പാവപ്പെട്ട ജനവിഭാഗങ്ങള്‍ നേരിടുന്ന ജീവല്‍പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനായി വര്‍ഗീയ അജണ്ട നടപ്പിലാക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അമര്‍ജിത് കൗര്‍, ഡല്‍ഹി സംസ്ഥാന സെക്രട്ടറി ദിനേഷ് ചന്ദ്ര വാര്‍ഷ്ണെ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, കവിത കൃഷ്ണന്‍ (സിപിഐ‑എംഎല്‍), ആര്‍ എസ് ഡാഗര്‍ (ആര്‍എസ്‌പി), ഗൗരവ് (ഫോര്‍വേഡ് ബ്ലോക്ക്) തുടങ്ങിയവര്‍ സംസാരിച്ചു.
അതേസമയം പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയിലെ ജലോസയിലെ സരിത വിഹാറില്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടി അധികൃതര്‍ റദ്ദാക്കി. മതിയായ പൊലീസ് സേനയെ ലഭിക്കാത്തതിനാലാണ് നടപടി റദ്ദാക്കിയതെന്ന് സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. കോര്‍പറേഷന്‍ മേയര്‍ മുകേഷ് സൂര്യന്റെ സന്ദര്‍ശനത്തിന് തൊട്ടടുത്ത ദിവസം തന്നെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനാവശ്യമായ പൊലീസുകാരെ വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് പ്രദേശത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിക്കുകയായിരുന്നു.
English Summary: Bulldozer Raj: Left parties staged a protest march
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.