ബുള്ളി ബായ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ഭോപ്പാലിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബിടെക് വിദ്യാര്‍ത്ഥി നീരജ് ബിഷ്‌ണോയി(21)ആണ് അറസ്റ്റിലായത്. ആസാമില്‍ നിന്നും ഡല്‍ഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നീരജ് ആണ് ആപ്ലിക്കേഷന്‍ ഉണ്ടാക്കിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലൂടെ മുസ്‌ലീം വനിതകളുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ അപ്ലോഡ് ചെയ്യുകയും ഓണ്‍ലൈനില്‍ ലേലത്തിന് വയ്ക്കുകയുമാണ് പ്രതികള്‍ ചെയ്തത്. സംഭവം ഏറെ വിവാദമായി മാറിയിരുന്നു. ഉത്തരാഖണ്ഡല്‍ നിന്നുള്ള 18 വയസുകാരി ശ്വേത സിംഗ്, ബംഗളൂരുവിലെ എൻജിനിയറിംഗ് വിദ്യാര്‍ഥി വിശാല്‍ കുമാര്‍, മായങ്ക് അഗര്‍വാള്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികള്‍.
english summary; Bully Bai Controversy; BTech student arrested
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.