30 December 2025, Tuesday

Related news

December 27, 2025
December 27, 2025
December 27, 2025
December 24, 2025
December 21, 2025
December 21, 2025
December 21, 2025
December 19, 2025
December 17, 2025
December 16, 2025

ബമ്പർ ജനുവരി ഇരുപത്തിനാലിന്; ട്രയിലർ പുറത്തുവിട്ടു

Janayugom Webdesk
January 21, 2025 3:55 pm

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബമ്പർ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു. പ്രദർശനത്തിനു മുന്നോടിയായി ഈ ചിത്രത്തിൻ്റെ ട്രയിലർ പ്രകാശനം ചെയ്തു. വേദാപിക്ച്ചേഴ്സിൻ്റെ ബാനറിൽ എസ്. ത്യാഗരാജൻ നിർമിക്കുന്ന ഈ ചിത്രം എം. സെൽവകുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

തമിഴ്നാട്ടിൽ നിന്നും ശബരിമലയിലെത്തുന്ന ഒരു സ്വാമി, ശബരിമലയിൽ വച്ച് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങുന്നു. ഈ ടിക്കറ്റ് അദ്ദേഹത്തിൽ നിന്നും നഷ്ടമാകുന്നു. അതേ ടിക്കറ്റിന് ബംബർ ലോട്ടറി അടിക്കുന്നതോടെ യുണ്ടാകുന്ന സംഭവങ്ങളുടെ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. തമിഴ്, മലയാളം ഭാഷകളിലെ പ്രശസ്ത താരങ്ങളായ വെട്രി, ശിവാനിഹരീഷ് പെരടി, ടിറ്റു വിത്സൻ, സീമാ.ജി. നായർ, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.

സംഗീതം — ഗോവിന്ദ് വസന്ത്, ഛായാഗ്രഹണം — വിനോദ് രത്ന സ്വാമി, കോ-പ്രൊഡ്യൂസർ — രാഘവ രാജ, ആർ. സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.