27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 23, 2024
October 15, 2024
August 7, 2024
July 19, 2024
July 11, 2024
July 9, 2024
June 19, 2024
March 10, 2024
January 26, 2024
December 27, 2023

വിഷപുക ശ്വസിച്ച് മരിച്ച അഞ്ച് പേരുടെ സംസ്‌കാരം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
March 12, 2022 10:54 am

വര്‍ക്കലയില്‍ തീപിടുത്തത്തെ തുടര്‍ന്നുണ്ടായ വിഷപുക ശ്വസിച്ച് മരിച്ച അഞ്ച് പേരുടെ സംസ്‌കാരം ഇന്ന്. അഞ്ചുപേരുടെയും മൃതദേഹം വിലാപയാത്രയായി അപകടം നടന്ന രാഹുല്‍ നിവാസിലെത്തിക്കും. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയോടെ വീട്ടുവളപ്പില്‍ നടത്തും. സംഭവത്തില്‍ തീയുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണസംഘം തീപിടുത്തം പുനരാവിഷ്‌കരിച്ചിരുന്നു. തീ പടര്‍ന്നത് കാര്‍ പോര്‍ച്ചില്‍ നിന്നോ വീട്ടിനുള്ളില്‍ നിന്നോ ആകാമെന്നാണ് നിഗമനം.

അതേസമയം സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത് തീപിടുത്തത്തിന്റെ പ്രതിഫലനമാണെന്ന് വിദഗ്ധ സംഘം അറിയിച്ചു. വെട്ടം മതിലില്‍ പതിച്ചതിന്റെ പ്രതിഫലനമാണിത്. ഹാര്‍ഡ് ഡിസ്‌ക്ക് കത്തി നശിച്ചതിനാല്‍ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായിട്ടില്ല. ഇതിനായി സി ഡാക്കിന്റെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; Bur­ial of the dead by inhal­ing poi­son air from fire

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.