18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 15, 2024
October 3, 2024
October 1, 2024
September 25, 2024
September 25, 2024
September 21, 2024
September 21, 2024
September 19, 2024
September 19, 2024

കടയുടമയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ കടയ്ക്കു മുന്നിൽ; അന്വേഷണം

Janayugom Webdesk
തിരുവനന്തപുരം
June 15, 2023 10:34 am

തിരുവനന്തപുരത്ത് കടയുടമയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ കടയ്ക്കു മുന്നിൽ കണ്ടെത്തി. തോന്നയ്ക്കൽ ശാസ്തവട്ടം ശാന്തിനഗർ കുന്നുംപുറത്തു വീട് ചോതി നിലയത്തിൽ കിച്ചൂസ് സ്റ്റോർ ഉടമ സി. രാജു (62) വിനെയാണ് വീടിനോട് ചേർന്നുള്ള കടയ്ക്കു മുന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയിൽ മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ രാജുവിന്റെ ഭാര്യ ഷീലയുടെ നിലവിളി കേട്ടാണു നാട്ടുകാരും വാർഡംഗം വി. അജികുമാറും എത്തിയത്.

അതിനു ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. ഫൊറൻസിക്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരെ വരുത്തി തെളിവുകൾ ശേഖരിച്ചു. റോഡരികിലുള്ള കടയുടെ മുന്നിൽ ഗേറ്റിനോടു ചേർന്നായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇരുമ്പു ഗേറ്റ് അകത്തു നിന്നു പൂട്ടിയിരുന്നു. മൃതദേഹത്തിനു സമീപം കാർഡ് ബോർഡുകൾ കത്തിയമർന്നതിന്റെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. ഇന്നലെ പുലർച്ചെ 1.12 ന് തീ ആളിപ്പടരുന്നതു സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഈ സമയത്ത് സമീപ വീട്ടിലും രാജുവിന്റെ വീട്ടിലും വെളിച്ചം തെളിയുന്നതും അകത്തു നിന്ന് ആൾ വന്നു നോക്കി പോകുന്നതും വെളിച്ചം കെടുന്നതുമെല്ലാം കാണാം. പ്രത്യേക ഗന്ധവും തീ ആളിപ്പടരുന്നതും കണ്ടു ഭയന്നാണു പുറത്തിറങ്ങാതിരുന്നതെന്നാണു ഷീല പിന്നീടു പൊലീസിനോട് പറഞ്ഞത്. മക്കൾ ആദർശ്, ദർശന. മരുമകൻ രാഹുൽ. ഭാര്യയുമായി പിണക്കത്തിലായിരുന്ന രാജു ഏറെ നാളായി കടയോടു ചേർന്ന ഷീറ്റിട്ട ചായ്പിലെ സ്ലാബിനു മുകളിലാണു കിടന്നിരുന്നത്. എന്നാൽ സംഭവ ദിവസം കടയുടെ മുന്നിൽ കിടക്കാൻ പായ വിരിച്ചത് സുഹൃത്തുക്കൾ കണ്ടിരുന്നു. സൈക്കിളിൽ മാത്രം യാത്ര ചെയ്യുന്ന രാജുവിന്റെ കടയിൽ മൂന്നു ദിവസമായി പെട്രോൾ നിറച്ച ഒരു കുപ്പി കണ്ടതായി സ്ഥലവാസി പൊലീസിനോട് പറഞ്ഞു.

eng­lish summary;Burnt body of shop­keep­er in front of shop; investigation

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.