26 January 2026, Monday

Related news

January 26, 2026
January 26, 2026
January 25, 2026
January 24, 2026
January 24, 2026
January 24, 2026
January 23, 2026
January 22, 2026
January 21, 2026
January 20, 2026

കോട്ടയം എരുമേലി അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
കോട്ടയം
October 18, 2023 8:32 am

കോട്ടയം എരുമേലി അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു. കർണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനം തുടരുകയാണ്അപകടത്തിൽ നിരവധി അയ്യപ്പഭക്തർക്ക് പരിക്കേറ്റു. 40 അയ്യപ്പഭക്തകരും ബസിലെ ജീവനക്കാരും ഉള്‍പ്പെടെ 43 പേരാണ് ബസിലുണ്ടായിരുന്നത്.

സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. ബുധനാഴ്ച പുലർച്ചെ ആറരയോടെയാണ് എരുമേലി കണമല അട്ടിവളവിൽ അപകടം ഉണ്ടായത്. ശബരിമലയിലേയ്ക്ക് പോകുകയായിരുന്ന കർണ്ണാടക കോലാര്‍  സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസാണ് നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. അപകട വിവരം അറിഞ്ഞ് എരുമേലി പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ്, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: bus car­ry­ing Ayyap­pa devo­tees met with an acci­dent in Erumeli
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.