26 June 2024, Wednesday
KSFE Galaxy Chits

Related news

June 25, 2024
June 13, 2024
June 13, 2024
June 13, 2024
June 13, 2024
June 13, 2024
June 12, 2024
June 8, 2024
June 5, 2024
May 31, 2024

തെലങ്കാനയിൽ ബസിന് തീപിടിച്ചു; യാത്രക്കാരി വെന്തുമ രിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

Janayugom Webdesk
ഹൈദരാബാദ്
January 13, 2024 4:29 pm

തെലങ്കാനയിൽ ബസിന് തീപിടിച്ച് യാത്രക്കാരി വെന്തുമരിച്ചു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയിലെ ഗഡ്‌വാള്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. അപകടത്തെത്തുടർന്ന് ബസ് പൂര്‍ണമായി കത്തിനശിച്ചിരുന്നു. ആന്ധ്രയിലെ ചിറ്റൂരിലേക്ക് പോകുകയായിരുന്ന വോള്‍വോ ബസ്സാണ് കത്തിനശിച്ചത്. ബസില്‍ മുപ്പത് യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരുടെയും നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. 

നിയന്ത്രണം വിട്ട് ബസ് മറിഞ്ഞതാണ് തീപിടുത്തത്തിന് കാരണം. ബസിന്റെ ചില്ലുകള്‍ തകര്‍ത്താണ് ഭൂരിഭാഗം യാത്രക്കാരും രക്ഷപ്പെട്ടത്. ഒരു സ്ത്രീ മാത്രം വാഹനത്തിനകത്ത് കുടുങ്ങി. അവര്‍ സംഭവസ്ഥലത്തവച്ചു തന്നെ മരിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Eng­lish Sum­ma­ry; Bus catch­es fire in Telan­gana; Pas­sen­ger burned, three injured
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.