23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

കോഴിക്കോട് മാവൂരില്‍ ബസ് മറിഞ്ഞ് അപകടം; സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു, വീഡിയോ

Janayugom Webdesk
കോഴിക്കോട്
March 14, 2023 11:33 am

മാവൂർ കോഴിക്കോട് റോഡിൽ കൽപള്ളിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരു യുവാവ് മരിച്ചു മാവൂർ അടുവാട് കറുത്തേടത്ത് കുഴി അർജുൻ സുധീർ ആണ് മരിച്ചത്.ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത് കോഴിക്കോട് നിന്നും മാവൂരിലേക്ക് വരികയായിരുന്ന കാശിനാഥ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. കൽപ്പള്ളി പാലത്തിന് സമീപം വെച്ച് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിച്ചതിനെ തുടർന്ന് ബസ് പതിനഞ്ച് മീറ്ററോളംതാഴ്ചയിലേക്ക് മറിഞ്ഞു.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.ബസ്സിൽ കുടുങ്ങിയ 25 ഓളം പേരെ നാട്ടുകാർ പുറത്ത് എത്തിച്ചു കൂടാതെ ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണു കിടന്ന സ്കൂട്ടർ യാത്രക്കാരനെയും നാട്ടുകാർ തന്നെയാണ് ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത് .മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും സ്കൂട്ടർ യാത്രക്കാരനായ അർജുൻ അപ്പോഴേക്കും മരിച്ചിരുന്നു.

അപകടത്തിൽ തുടർന്ന് മുക്കത്ത് നിന്നും എത്തിയ അഗ്നിശമനസേന യൂണിറ്റ് അംഗങ്ങൾ താഴ്ചയിൽ നിന്നും ബസ്സ് ക്രെയിൻ ഉപയോഗിച്ച് പുറത്തെത്തിച്ചു.

തെങ്ങിലക്കടവ് മുതൽ കൽപള്ളി വരെയുള്ള ഭാഗങ്ങളിൽ റോഡിൽ വീതിയില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി.ഓരോ ദിവസവും നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് സംഭവിക്കുന്നത്. ഏറെ കാലമായി റോഡ് വീതികൂട്ടണം എന്ന ആവശ്യം നാട്ടുകാർ ഉയർത്താൻ തുടങ്ങിയിട്ട്. ഇതുവരെ യാതൊരു നടപടിയും ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്.

അപകടത്തെ തുടർന്ന് കോഴിക്കോട് — മാവൂർ റോഡിൽ മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കെയ്ൻ ഉപയോഗിച്ച് ബസ് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കോഴിക്കോട് നടക്കാവ് റിലയൻസ് ഡിജിറ്റലിലെ ജീവനക്കാരനാണ് മരിച്ച അർജ്ജുൻ സുധീർ , പിതാവ് : അടുവാട് കറുത്തേടത്തു കുഴി സുധീർ ‚മാതാവ് : സുശീല , ഭാര്യ: അശ്വതി, ദ്രോണ ഏക മകനാണ്. സഹോദരങ്ങൾ: അതുല്യ ‚അപർണ്ണ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.