27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 25, 2025
April 24, 2025
April 24, 2025
April 22, 2025
April 21, 2025
April 21, 2025
April 20, 2025
April 20, 2025
April 20, 2025

ചെങ്കൽപ്പെട്ടിൽ ബസ് മറിഞ്ഞു; ഒരു മരണം, 20 പേർക്ക് പരിക്ക്

Janayugom Webdesk
ചെന്നെെ
December 3, 2023 1:48 pm

തമിഴ്നാട് ചെങ്കൽപ്പെട്ടിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. കന്യാകുമാരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്.

ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസിൽ 40 യാത്രക്കാരുണ്ടായിരുന്നു. കനത്ത മഴയിൽ ഡ്രെെവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് കരുതുന്നത്. ഇതോടെ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ചെങ്കൽപ്പെട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ​ഗുരുതരമല്ലെന്നാണ് വിവരം.

Eng­lish Summary:Bus over­turned in Chen­galpet; One dead, 20 injured
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.