
ഇന്തോനേഷ്യയില്‍ ബസ് അപകടത്തിൽ 15 പേർ കൊല്ലപ്പെട്ടു. ജാവ ദ്വീപിൽ ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്. തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് ചരിത്ര നഗരമായ യോഗകാർത്തയിലേക്ക് 34 യാത്രക്കാരുമായി പോയ ഇന്റർ‑പ്രവിശ്യാ ബസാണ് അപകടത്തിൽപ്പെട്ടത്. ടോൾ റോഡിലൂടെ സഞ്ചരിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് കോൺക്രീറ്റ് തൂണിലിടിക്കുകയും വശത്തേക്ക് മറിയുകയുമായിരുന്നുവെന്ന് സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി മേധാവി ബുഡിയോണോ അറിയിച്ചു.
പരിക്കേറ്റ നിരവധി പേരെ വിദഗ്ധ ചികിത്സയ്ക്കായി സെമരംഗ് നഗരത്തിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനങ്ങളുടെ മോശം അറ്റകുറ്റപ്പണികളും ട്രാഫിക് നിയമങ്ങളുടെ ലംഘനവുമാണ് ഇന്തോനേഷ്യയിൽ വാഹനാപകടങ്ങൾ വർധിക്കാൻ പ്രധാന കാരണമാകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2024ൽ ഈദ് ആഘോഷങ്ങൾക്കിടെയുണ്ടായ അപകടത്തിൽ 12 പേരും, 2019ൽ സുമാത്രയിലുണ്ടായ ബസ് ദുരന്തത്തിൽ 35 പേരും കൊല്ലപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.