17 January 2026, Saturday

Related news

January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026

കർണാടകയിൽ ബസ് മറിഞ്ഞ് അപകടം: മൂന്ന് മരണം, 33 പേർക്ക് പരിക്ക്

Janayugom Webdesk
കർണാടക
April 7, 2024 2:52 pm

കർണാടകയിലെ ചിത്രദുർഗയിൽ നിയന്ത്രണം വിട്ട പ്രൈവറ്റ് ബസ് മറിഞ്ഞ് മൂന്ന് പേർ മരിച്ചു.33 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് 36 പേരടങ്ങിയ ബസ് വളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. അമിത വേഗത കാരണം ഡ്രൈവറിന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അതേസമയം അപകടത്തിൽ മരിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞു. കർണാടക സ്വദേശിയായ ജഗദീഷ് (45), തമിഴ്നാട് സ്വദേശിയായ ഗണപതി (40) എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റ മറ്റ് യാത്രക്കാർ ചിത്രദുർഗ ജില്ല ആശുപത്രിയിലും ഹോല്ലാൽകെരെ താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: Bus over­turns in Kar­nata­ka: 3 dead, 33 injured
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.