5 December 2025, Friday

Related news

November 29, 2025
November 4, 2025
November 1, 2025
October 28, 2025
October 17, 2025
October 14, 2025
October 11, 2025
October 7, 2025
September 14, 2025
September 2, 2025

മലയാളികൾക്ക് കൂടുതൽ വ്യാപാരമേഖലകൾ തുറന്ന് ബിസിനസ് സമ്മിറ്റ്

Janayugom Webdesk
ന്യൂഡൽഹി
September 14, 2025 8:15 am

കയറ്റുമതിയുടെ സാധ്യതകൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താൻ പ്രത്യേക സമിതി രൂപീകരിക്കാൻ വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഉച്ചകോടി തീരുമാനിച്ചു.ഇന്ത്യ റീജിയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന കേരള ബിസിനസ് സമ്മിറ്റിലാണ് തീരുമാനം. മുൻ അഡീഷണൽചീഫ് സെക്രട്ടറി പിഎച്ച് കുര്യൻ,കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.

ഡൽഹിയൂണിവേഴ്സിറ്റിയിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകുമെന്ന് ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ഡൊമനിക് ജോസഫ്,റീജിയൻ പ്രസിഡൻ്റ് ശശിധരൻ എന്നിവർ അറിയിച്ചു.മെഡിക്കൽ ടൂറിസം ഉൾപ്പെടെ കേരളത്തിൻ്റെ ബിസിനസ് സാധ്യതകളെപ്പറ്റി ബേബിമാത്യു സോമതീരം,ഷാജി ബേബി ജോൺ ‚ഷിജുജോസഫ് എന്നിവർ സംസാരിച്ചു. 25 കമ്പിനികൾ ഉച്ചകോടിയിൽ പങ്കെടുത്തു.ഹരിയാന മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി വീരേന്ദ്രസിംഗ് ബാദ് ഖാൽസ ബിസിനസ് അവാർഡുകൾ വിതരണം ചെയ്തു.കാർഷിക ഉത്പന്നങ്ങൾ,സ്പോർട്സ് ‚ഐ ടി,എഐ മേഖലകളിൽ സഹകരണം എന്നീ മേഖലകളിൽ കേരളവുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് വീരേന്ദ്രസിംഗ് ഉറപ്പ്നൽകി

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.