ദക്ഷിണ ഡല്‍ഹിയില്‍ ബിനിസുകാരനെ കാറിടിച്ച സംഭവത്തില്‍ മുന്‍ ഐഎഎസ് ഓഫീസറും മകനും അറസ്റ്റിലായി. സൗത്ത് ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ്-1 പ്രദേശത്തുവച്ചാണ് 27 കാരനായ നിയമ വിദ്യാർത്ഥിയായ രാജ് സുന്ദരം ഓടിച്ച ആഢംബര കാര്‍ ബിസിനസുകാരനായ ആനന്ദ് വിജയ് മണ്ഡേലിയയെ ഇടിച്ചത്. തുടര്‍ന്ന് ബോണറ്റില്‍ ആനന്ദിനെയും വലിച്ചിഴച്ചുകൊണ്ട് 200 മീറ്റര്‍ വരെ സഞ്ചരിച്ചതായും സിസിടിവിയിലെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അതേസമയം മകന് അഭയം നല്‍കിയതില്‍ ഇയാളുടെ പിതാവും വിരമിച്ച ഐഎഎസ് ഓഫീസറെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
Delhi Police have found a CCTV footage which shows Sunderam driving his newly purchased Volkswagen at very high speeds and dragging the victim on the bonnet for nearly 200 metres before fleeing the spot.https://t.co/7M0FCAwJVk pic.twitter.com/MSAKl9ODCe
— Express Delhi-NCR 😷 (@ieDelhi) February 11, 2022
പ്രമുഖ സ്വകാര്യ സർവ്വകലാശാലയിലെ നിയമ വിദ്യാർത്ഥിയാണ് ആനന്ദ് വിജയ് മണ്ഡേലി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പുതുതായി വാങ്ങിയ ഫോക്സ്വാഗണുമായി അതിവേഗത്തില്‍ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. വളരെ വേഗത്തിൽ ഓടിച്ചതിനെത്തുടര്‍ന്ന് സുന്ദരത്തിന് കാറിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ആനന്ദിനെ ബോണറ്റില്‍ വലിച്ചിഴച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതായും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary: Businessman dragged to car bonnet: Former IAS officer and son arrested
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.