10 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 16, 2025
October 23, 2024
October 12, 2024
September 12, 2024
September 9, 2024
September 9, 2024
September 9, 2024
September 4, 2024
May 2, 2024
January 21, 2024

കൗതുകമായി നിശാശലഭം

Janayugom Webdesk
മഞ്ചേരി
October 23, 2024 8:55 pm

ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളിലൊന്നായ സര്‍പ്പശലഭത്തെ മഞ്ചേരിയില്‍ കണ്ടെത്തിയത് നാട്ടുകാരില്‍ കൗതുകമുണര്‍ത്തി. മഞ്ചേരി വീമ്പൂര്‍ സ്വദേശി പി എന്‍ ഹാഷിമിന്റെ തോട്ടത്തിലാണ് അപൂര്‍വ്വ ശലഭത്തെ കണ്ടെത്തിയത്. വാല്‍മുതല്‍ തലവരെ 16 സെന്റിമീറ്ററും ചിറകില്‍ നിന്ന് ചിറകിലേക്ക് കാല്‍ മീറ്ററോളം വലിപ്പമുള്ള ശലഭത്തെ കാണാന്‍ ഏറെപ്പേര്‍ തോട്ടത്തിലെത്തി. ഏറെ നേരം അനങ്ങാതിരുന്ന ശലഭം പിന്നീടെപ്പഴോ ദേശാടന പ്രയാണം തുടരുകയായിരുന്നു. ചിറകുകളുടെ വിസ്താരത്താല്‍ ഇതാണ് ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമെന്ന് കരുതപ്പെട്ടിരുന്നു.

എന്നാല്‍ സമീപകാലത്ത് നടന്ന പഠനങ്ങളില്‍ ന്യൂഗിനിയിലും വടക്കേ ആസ്‌ട്രേലിയയിലും കണ്ടു വരുന്ന ഹെര്‍ക്കുലീസ് നിശാശലഭം ഇതിനെക്കാള്‍ വലിയതെന്ന് കണ്ടെത്തിയിരുന്നു. അറ്റാക്കസ് ടാപ്രോബാനിസ് എന്ന ശാസ്ത്രീയ നാമമുള്ള ഈ ശലഭ പ്രമുഖന്‍ അറ്റ്‌ലസ് മോത്ത് എന്നും അറിയപ്പെടുന്നു. ശ്രീലങ്കയിലാണ് ഇത്തരം ശലഭങ്ങള്‍ വ്യാപകമായി കണ്ടുവരുന്നത്. മുമ്പ് മഞ്ചേരി കാരാപ്പറമ്പ് ഷാബി നിവാസില്‍ കണ്ണിയന്‍ മുസ്തഫയുടെ വീട്ടുവളപ്പില്‍ ഈ അപൂര്‍വ്വ ശലഭം എത്തിയത് വാര്‍ത്തകളിലിടം നേടിയിരുന്നു.

TOP NEWS

April 10, 2025
April 10, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.