23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ഉപതെരഞ്ഞെടുപ്പ്; ഹിമാചല്‍പ്രദേശിലും, ബംഗാളിലും തകര്‍ന്നടിഞ്ഞ് ബിജെപി

Janayugom Webdesk
November 2, 2021 7:36 pm

ഉപതെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലും, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ തട്ടകമായ ഹാവേരിയിലെ ഹനഗലിൽ കോൺഗ്രസ് വിജയിച്ചു. ഇത് ബിജെപി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. വിജയപുരയിലെ ഹിമാചൽ പ്രദേശിലെ 3 നിയമസഭാ സീറ്റുകളിലും കോൺഗ്രസിനു ജയം. ബിജെപിയുടെ ഒരു സിറ്റിങ് സീറ്റടക്കമാണ് കോൺഗ്രസ് ജയിച്ചത്. മണ്ഡി ലോക്‌സഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭ സിങ്ങാണ് ലീഡ് ചെയ്യുന്നത്. കാർഗിൽ യുദ്ധവീരനായ ബ്രിഗേഡിയർ ഖുഷാൽ ഠാക്കൂറാണ് ഇവിടെ ബിജെപി സ്ഥാനാർഥി. ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് മികച്ച വിജയം. ഉപതിരഞ്ഞെടുപ്പ് നടന്ന ലോക്‌സഭാ-നിയമസഭാ സീറ്റുകൾ കോൺഗ്രസ് വിജയിച്ചു. മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജയറാം താക്കൂറിന്റെ ജന്മനാട്ടിലാണ് കോൺഗ്രസ് വിജയിച്ചത്. 29 നിയമസഭാ മണ്ഡലങ്ങളിലും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലുമാണ് ദേശീയതലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബർ 30ന് നടന്ന വോട്ടെടുപ്പിന്റെ ഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. 

ഹിമാചൽ പ്രദേശിൽ നാല് മണ്ഡലങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്‌സഭാ മണ്ഡലത്തിലും. നാലിടത്തും കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചു. മാണ്ഡി ലോക്‌സഭാ മണ്ഡലത്തിന് പുറമെ ഫത്തേപൂർ, ആർകി, ജബ്ബയ് കോത്ഖായ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മാണ്ഡി ലോക്‌സഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി പ്രതിഭ സിങ് ആണ് ജയിച്ചത്. മുൻ മുഖ്യമന്ത്രി വീർ ഭദ്രസിങിന്റെ ഭാര്യയാണ് പ്രതിഭ. ബിജെപി സ്ഥാനാർഥി കാർഗിൽ ഹീറോയായ കുശാൽ ചന്ദ് താക്കൂർ ആയിരുന്നു. അേേദ്ദഹം തോറ്റു. വീർ ഭദ്ര സിങ് കൊവിഡ് ബാധിച്ച ശേഷം ചികിൽസയിലിരിക്കെയാണ് മരിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്ന് ആദ്യമായിട്ടാണ് ഒരാൾ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. ആദ്യ മൽസരം മികച്ച വിജയത്തോടെയാണ് അവസാനിച്ചു. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിങ് ബൂത്തായ ഷിഗാങ്, മാണ്ഡി മണ്ഡലത്തിലാണ്. 15256 അടി ഉയരത്തിലാണ് ഈ പോളിങ് സ്റ്റേഷൻ. മുഖ്യമന്ത്രി ജയറാം താക്കൂറിന് മാണ്ഡിയിൽ ബിജെപി ജയിക്കേണ്ടത് അഭിമാനത്തിന്റെ വിഷയം കൂടിയായിരുന്നു. കാരണം അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമാണ് മാണ്ഡി. താക്കൂർ സമുദായത്തെ മുന്നിൽ നിർത്തിയാണ് ബിജെപി കളിച്ചത്. ബിജെപി സ്ഥാനാർഥിയും മുഖ്യമന്ത്രിയും താക്കൂർ സമുദായക്കാരാണ്. 

പക്ഷേ, ജനങ്ങൾ വോട്ട് ചെയ്തത് കോൺഗ്രസിനാണെന്ന് ഫലം വന്നപ്പോൾ വ്യക്തമായി. അസമിൽ ഉപതിരഞ്ഞെടുപ്പു നടന്ന മൂന്നു സീറ്റിൽ ബിജെപി വിജയിച്ചു. ഭബാനിപുർ, മരിയാന, തൗറ ബിജെപി സ്ഥാനാർഥികൾ വിജയിച്ചത്. പ്രതിപക്ഷ എംഎൽഎമാരായിരുന്ന ഇവർ രാജിവച്ച് ബിജെപിയിൽ ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി സഖ്യകക്ഷികളായ യുപിപിഎൽ സ്ഥാനാർഥികളാണ് ഗോസൈഗാവ്, താമുൽപുർ മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നത്. മിസോറമിലും എൻഡിഎ സ്ഥാനാർഥി വിജയിച്ചു. ബംഗാളിൽ ഉപതിരഞ്ഞെടുപ്പ് നാല് മണ്ഡലങ്ങളിൽ മൂന്നിടത്തും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് വിജയിച്ചു. ദിൻഹത, ഖർദാ, ഗൊസാബ മണ്ഡലങ്ങളിലാണ് വിജയം. ശാന്തിപുരിലും തൃണമൂലാണ് ലീഡ് ചെയ്യുന്നത്. ദിൻഹത, ശാന്തിപുർ മണ്ഡലങ്ങൾ ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. ഹരിയാനയിലെ ഇല്ലെനാബാദ് മണ്ഡലത്തിൽ ഐഎൻഎൽഡി നേതാവ് അഭയ് സിങ് ചൗട്ടാല വിജയിച്ചു. 

കർഷക നിയമങ്ങളിൽ പ്രതിഷേധിച്ച് ജനുവരിയാണ് ചൗട്ടാല എംഎൽഎ സ്ഥാനം രാജിവച്ചത്. ബിജെപി സ്ഥാനാർഥി ഗോവിന്ദ് കാണ്ഡയെയാണ് ചൗട്ടാണ് പരാജയപ്പെടുത്തിയത്. രണ്ടു വീതം മണ്ഡ‍ലങ്ങളിൽ തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാൻ, ബിഹാർ സംസ്ഥാനങ്ങളിലെ എല്ലാ സീറ്റിലും ഭരണകക്ഷികളായ കോൺഗ്രസ്, ജെ‍ഡ‍ിയു സ്ഥാനാർഥികൾ യഥാക്രമം വിജയിച്ചു. കേന്ദ്രഭരണപ്രദേശമായ ദാദ്രാനഗർ ഹവേലി ലോക്‌സഭാ മണ്ഡലത്തിൽ ശിവസേന സ്ഥാനാർഥി കലാബായ് മോഹൻ ദേൽക്കർ അരലക്ഷം വോട്ടുകൾക്കു മുൻപിൽ. ജയിച്ചാൽ മഹാരാഷ്ട്രയ്ക്കു പുറത്ത് ശിവസേനയുടെ ആദ്യ ലോക്‌സഭാ ജയമാണ്. 

ENGLISH SUMMARY:By-election; BJP col­laps­es in Himachal Pradesh and Bengal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.