ശാരീരിക പരിമിതികളെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കി ഡോ. ഗണേഷ് ബരയ്യ
Janayugom Webdesk
തിരുവനന്തപുരം
July 3, 2024 10:35 am
ലോകത്ത് ഉയരം കുറഞ്ഞ ഡോക്ടര്‍ എന്ന റെക്കോര്‍ഡ് കരസ്ഥമാക്കി ഗണേഷ് ബരയ്യ.ആത്മവിശ്വാസം കൊണ്ട് ആഗ്രഹങ്ങളെല്ലാം സാധിച്ചെടുത്ത ഒരു ഇരുപത്തിമൂന്നുകാരൻ. ഉയരക്കുറവ് മുതൽ സാമ്പത്തികം വരെ ആ ലിസ്റ്റിൽ പെടും. ഡോക്ടറാകണമെന്ന് കുട്ടിക്കാലം മുതലേയുള്ള ആഗ്രഹത്തിന് പക്ഷേ അതൊന്നും വിലങ്ങ് തടിയായില്ല. മൂന്നടി ഉയരമുള്ള ഗണേഷ് ബരയ്യ പ്ലസ് ടു കഴിഞ്ഞ് മെഡിക്കൽ പഠനത്തിന് ശ്രമിക്കുമ്പോഴാണ് ശാരീരിക പരിമിതികളുടെ പേരിൽ തഴയപ്പെട്ടത്.അത്യാഹിത സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഗണേഷിനാവില്ലെന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വിധിയെഴുത്ത്.
വിധി തിരുത്തി കുറിക്കാൻ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ ഡോക്ടറെന്ന റെക്കോഡിന് ഉടമ കൂടിയാണ് ഈ കൊച്ചു മനുഷ്യൻ. ഗുജറാത്തിലെ കുഗ്രാമത്തിൽ ഇടുങ്ങിയ വീട്ടിലിരുന്ന് അവനെ സ്വപ്നം കാണാൻ പഠിപ്പിച്ചത് അമ്മയാണെന്ന് ഡോ ഗണേഷ് ബരയ്യ പറഞ്ഞു. പ്രാക്ടിക്കലുകളിൽ കസേരയിട്ട് മുന്നിൽ നിർത്തിയ അധ്യാപകരും ചുമലിലും ബൈക്കിലും ചുമന്നു കോളേജിൽ എത്തിച്ച സഹപാഠികളും പൂർണ്ണ പിന്തുണ നൽകുന്ന കുടുംബവും അവന്റെ വഴികാട്ടികളായി. ഈഞ്ചക്കലിലെ എസ് പി മെഡി ഫോർട്ട് ആശുപത്രി ഒരുക്കിയ ഡോക്ടർ ദിനാചരണത്തിൽ വിശിഷ്ടാതിഥിയായാണ് ഈ വല്യ മനുഷ്യൻ തിരുവനന്തപുരത്തെത്തിയത്. പ്രതിബന്ധങ്ങൾ കടന്ന് നേടിയ ഈ നേട്ടത്തിന്, ഇരട്ടി ഉയരമെന്നാണ് ഗണേഷിന്റെ പക്ഷം.
ENGLISH SUMMARY; by-overcoming-physical-limitations-dr-ganesh-baraiah
YOY MAY LIKE IN THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.