നവകേരള ശിൽപ്പികളിൽ പ്രമുഖനായ മുൻമുഖ്യമന്ത്രി സി അച്ചുതമേനോന്റെ നൂറ്റിപ്പത്താമത് ജന്മവാർഷികത്തോട് അനുബന്ധിച്ച് യുവകലാസാഹിതി ഷാർജ ജനാധിപത്യസംവാദം സംഘടിപ്പിച്ചു.
“മുന്നണി രാഷ്ട്രീയത്തിന്റെ കേരളപാഠങ്ങളും ദേശീയ മതേതര ബദലും” എന്ന വിഷയത്തിൽ ജനുവരി 28 , രാത്രി 8 ന് ഇന്ത്യൻ അസോസിയേഷനിൽ വച്ച് നടന്ന ജനാധിപത്യസംവാദത്തിൽ ഇന്ത്യൻ അസോസിയേഷൽ പ്രസിഡണ്ട് അഡ്വ: വൈ എ റഹിം (ഐഎൻസിഎസ്), വാഹിദ് നാട്ടിക (എംഎഎസ്എസ്), മുജീബ് റഹ്മാൻ (കെഎംസിസി), സിറാജ് കുരാറ (ഐഎംസിസി) എന്നീ വിവിധ സംഘടനാ പ്രതിനിധികൾ സംവദിച്ചു. പ്രശാന്ത് ആലപ്പുഴ മോഡറേറ്റർ ആയ ചടങ്ങിന് അഭിലാഷ് ശ്രീകണ്ഠപുരം സ്വാഗതവും ജിബി ബേബി നന്ദിയും രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.