20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 20, 2024
August 10, 2024
April 5, 2024
March 30, 2024
March 28, 2024
March 28, 2024
March 19, 2024
March 18, 2024
March 17, 2024
March 16, 2024

സിഎഎ പ്രാബല്യത്തില്‍: വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 11, 2024 7:38 pm

ഇന്ത്യന്‍ മതേതര ജനാധിപത്യത്തിനേറ്റ കളങ്കമായി വിവേചനപരമായ പൗരത്വ നിയമ ഭേദഗതി രാജ്യത്ത് പ്രാബല്യത്തില്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തു. പുതിയ നിയമപ്രകാരം പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നേടാനാകും. മുസ്ലിം ജനതയെ അപരവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നിയമം.

ബിജെപിയുടെ 2019 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സിഎഎ. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. 2020 ജനുവരി 10ന് നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. ചട്ടം വിജ്ഞാപനം ചെയ്യാനുള്ള സമയ പരിധിയില്‍ നിരവധി തവണ ആഭ്യന്തര മന്ത്രാലയം സാവകാശം തേടിയിരുന്നു. 

സിഎഎ നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. 

Eng­lish Sum­ma­ry: CAA in effect: Noti­fi­ca­tion issued by Union Home Ministry

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.