16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 16, 2024
November 16, 2024
November 15, 2024
November 14, 2024
November 14, 2024
November 12, 2024
November 12, 2024
November 8, 2024
November 7, 2024

ഹിമാചല്‍പ്രദേശില്‍ മന്ത്രിസഭാ വികസനം കോണ്‍ഗ്രസിന് കീറാമുട്ടിയാകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
January 3, 2023 3:59 pm

ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽബിജെപിയെ പരാജയപ്പെടുത്തി അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസിന് മന്ത്രിസഭാ വികസനം കീറാമുട്ടിയാകുന്നു.മുഖ്യമന്ത്രിസ്ഥാനം ഏറ്റിട്ട് ഏകദേശം ഒരു മാസമായിട്ടും,മന്ത്രിമാരുടെകാര്യത്തില്‍ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രിസുഖ്‌വീന്ദർ സിംഗ് സുഖു ഡല്‍ഹിയില്‍ പാര്‍ട്ടി ഹൈക്കമാന്‍‍ഡുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും മന്ത്രിമാരുടെ കാര്യത്തില്‍ ഇതുവരെയും അന്തിമമാക്കിയിട്ടില്ല.

മണാലിയിൽ ശീതകാല കാർണിവൽ ഉദ്ഘാടനം ചെയ്ത ശേഷമാണ് പാര്‍ട്ടി നേതൃത്വത്തെ കാണാനായിതിടുക്കംകാട്ടി സുഖു ഡൽഹിയിലേക്ക് പോയത്.മൂന്ന് ദിവസത്തെ ശീതകാല സമ്മേളനം നാളെ ആരംഭിക്കും, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർത്ഥികള്‍ ആരാകണമെന്നകാര്യത്തില്‍ ചര്‍ച്ച സജീവമാണ്. 

അന്തിമമാക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി.സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് എംഎൽഎമാർ താല്‍പര്യം കാണിക്കുന്നില്ല . ഭൂരിപക്ഷത്തിനും മന്ത്രിസഭയിലാണ് നോട്ടം. തന്റെ മന്ത്രിസഭയിലേക്കുള്ള സാധ്യതയുള്ള സ്ഥാനാർത്ഥികളുടെ പേരുകള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തി ശീതകാല സമ്മേളനം കഴിഞ്ഞയുടനെ അദ്ദേഹത്തിന് മന്ത്രിസഭ വിപുലീകരിക്കേണ്ടതുണ്ട്. മന്ത്രിസഭാ രൂപീകരണത്തിൽ ഉടൻ ഒരു സമവായം ഉണ്ടാകേണ്ടതുണ്ട്, ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗ് ഉൾപ്പടെ പാർട്ടിക്കുള്ളിലെ എല്ലാ ലോബികളെയും ഒപ്പം കൊണ്ടുപോകേണ്ടതിനാൽ മന്ത്രിസഭയെ തിരഞ്ഞെടുക്കുമ്പോൾ മുഖ്യമന്ത്രി ഏറെ ശ്രദ്ധ പതിപ്പിക്കണം. മന്ത്രിസ്ഥാനത്തിനായി നിരവധിപേര്‍ അരയും,തലയും മുറുക്കി രംഗത്തു വന്നു കഴിഞ്ഞു. 

എന്നാൽ,കഴിഞ്ഞ 20 ദിവസമായി കോൺഗ്രസ് സർക്കാർ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും യഥാസമയം മന്ത്രിസഭ വിപുലീകരിക്കുമെന്നും ഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മണാലിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കോൺഗ്രസ് എംഎൽഎമാരും സംസ്ഥാനത്തിന്റെ വികസനത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ടെന്നും സുഖു പറഞ്ഞു.

ജനങ്ങൾക്ക് നൽകിയ 10 വാഗ്ദാനങ്ങളും ഘട്ടംഘട്ടമായി നടപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, മന്ത്രിസഭാ വികസനം നടത്താത്തതിനെ തുടര്‍ന്ന് കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തി.

Eng­lish Summary:
Cab­i­net devel­op­ment in Himachal Pradesh is in tat­ters for Congress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.