19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 23, 2024
July 11, 2024
December 19, 2023
October 11, 2023
September 14, 2023
August 18, 2023
August 11, 2023
June 10, 2023
October 23, 2022
March 16, 2022

തെരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ നിയന്ത്രിക്കാന്‍ നീക്കവുമായി സിഎജി

Janayugom Webdesk
ന്യൂഡല്‍ഹി
October 23, 2022 10:54 pm

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പിന്നാലെ തെരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ക്കെതിരെ നീക്കവുമായി സിഎജി (കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ). സൗജന്യങ്ങളെ നിയന്ത്രിക്കാന്‍ മാനദണ്ഡങ്ങള്‍ തയാറാക്കും.
സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന തരത്തിലുള്ള സൗജന്യങ്ങള്‍ അനുവദിക്കില്ല. സബ്സിഡികള്‍, വായ്പകള്‍, എഴുതിത്തള്ളല്‍ എന്നിവ നിയന്ത്രിക്കാനും ഓഡിറ്റ് അഡ്വൈസറി ബോര്‍ഡ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങളുടെ പരിധി പരിശോധിക്കുന്നതും പരിഗണനയിലുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും വരവ് കമ്മിയാണെന്ന് സിഎജി ഗിരീഷ് ചന്ദ്ര മുര്‍മു അധ്യക്ഷനായ യോഗം വിലയിരുത്തി. കൂടാതെ അടുത്ത ആറ് വര്‍ഷം ഓരോ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടയ്ക്കാനുള്ള തുക എത്രയുണ്ടെന്നും യോഗം പരിശോധിച്ചു. വരവിന് അനുസൃതമായി സംസ്ഥാനങ്ങള്‍ക്ക് ചെലവ് നിയന്ത്രിക്കാന്‍ കഴിയാതെ പോകുന്ന വിഷയത്തിലും ചര്‍ച്ചകളുണ്ടായി. സബ്‌സിഡികള്‍ നല്‍കുന്നതിന് വേണ്ടി ബജറ്റിന് പുറത്ത് നിന്ന് കടമെടുക്കുന്നതും വായ്പകള്‍ എഴുതിത്തള്ളുന്നതും റവന്യു കമ്മിക്ക് കാരണമാകുന്നതായി യോഗം വിലയിരുത്തിയിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമാണോയെന്ന് പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ അറിയിച്ചിരുന്നു. നേരത്തെ സൗജന്യ വാഗ്ദാനങ്ങൾ നല്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ മാതൃകാ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, മാതൃകാ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ നേരത്തെ തന്നെ വിവിധ രാഷ്ട്രീയ പാർട്ടികള്‍ രംഗത്തെത്തിയിരുന്നു. ഗുജറാത്ത്, ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്‍ നിര്‍ത്തിയുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിതെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.

Eng­lish Sum­ma­ry: CAG moves to con­trol elec­tion freebies

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.