സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്‍ടി) സംസ്ഥാനങ്ങൾക്ക് വിഭജിച്ചു നൽകാതെ കേന്ദ്രം വകമാറ്റിയെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) കണ്ടെത്തി. ചരക്കുകളുടെയും സേവനങ്ങളുടെയും അന്തർ സംസ്ഥാന വില്പനയിൽ ചുമത്തുന്ന ഐജിഎസ്‍ടി 50: 50 അനുപാതത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിടുന്നതാണ്. എന്നാലിത് റിസർവ് ഫണ്ടിലേക്ക് മാറ്റുന്ന തെറ്റായ നടപടി സ്വീകരിച്ചുവെന്നാണ് കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന റിപ്പോർട്ടിലുള്ളത്.
പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ 2018–19ൽ 13,944 കോടി രൂപ സംയോജിത ഫണ്ടിൽ (സിഎഫ്ഐ) നിലനിർത്തിയതായി സിഎജി കണ്ടെത്തി. 2017–18, 2018–19 വർഷങ്ങളിലെ അക്കൗണ്ടുകളുടെ ഓഡിറ്റ്, റവന്യുചെലവുകളുടെ തെറ്റായ വർഗീകരണം എന്നിവയും സിഎജി ചൂണ്ടിക്കാട്ടി. ഇവയെല്ലാം ശരിയായ രീതിയിൽ കണക്കാക്കിയാൽ ബജറ്റിലെ കമ്മി പ്രഖ്യാപിച്ചതിനെക്കാൾ കൂടുതലായിരിക്കുമെന്ന് തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
2017–18 സാമ്പത്തിക വർഷത്തിലും 2018–19 സാമ്പത്തിക വർഷത്തിലും നേരിട്ടുള്ള നേരിട്ടുള്ള നികുതി പിരിവിൽ നിന്ന് യഥാക്രമം 1,68,702 കോടിയും, 1,81,603 കോടി രൂപയും വകമാറ്റം നടത്തിയിട്ടുണ്ട്. എന്നാൽ കേന്ദ്രം ഇതുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ലെന്നും സിഎജി കുറ്റപ്പെടുത്തുന്നു.
രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ വളര്‍ച്ച. ജൂലൈ-സെപ്റ്റംബര്‍ ത്രിമാസ പാദത്തില്‍ 8.4 ശതമാനം വളര്‍ച്ച കൈവരിച്ചതായി ധനമന്ത്രാലയം രേഖകള്‍ പുറത്തുവിട്ടു. അതേസമയം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 20.1 ശതമാനം വളര്‍ച്ച നേടിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 7.4 ശതമാനം സങ്കോചമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
English Summary: CAG says Center has diverted IGST
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.