23 January 2026, Friday

Related news

January 17, 2026
January 14, 2026
January 10, 2026
January 9, 2026
December 16, 2025
December 15, 2025
December 13, 2025
November 30, 2025
November 23, 2025
October 8, 2025

എച്ച്1ബി വീസ ഫീസ് വർധനവിന് എതിരെ കേസുമായി കലിഫോർണിയയുടെ നേതൃത്വത്തിൽ 20 സ്റ്റേറ്റുകൾ

Janayugom Webdesk
വാഷിങ്ടൺ
December 13, 2025 2:29 pm

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എച്ച്1ബി വീസ ഫീസ് വർധനവിന് എതിരെ കലിഫോർണിയയുടെ നിയമപോരാട്ടം. 20 സ്റ്റേറ്റുകളാണ് നിയപോരാട്ടതിന് നേത്യത്വം നല്‍കുന്നത്. ഒരു ലക്ഷം യുഎസ് ഡോളർ ഫീസ് എന്ന ഈ നയം നിയമവിരുദ്ധമാണെന്നും അത്യാവശ്യ പൊതുസേവനങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങൾക്കു ഭീഷണിയാണെന്നും ഇവർ വാദിക്കുന്നു. 

സെപ്റ്റംബറിൽ ട്രംപിന്റെ പ്രസിഡൻഷ്യൽ ഉത്തരവ് പിൻപറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് ഈ നയം നടപ്പിലാക്കുന്നത്. ആശുപത്രികൾ, സർവകലാശാലകൾ, പൊതുവിദ്യാലയങ്ങൾ എന്നിവ വ്യാപകമായി ഉപയോഗിക്കുന്ന എച്ച്-1ബി വീസ നയത്തിനു കീഴിൽ, ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവാണ് ഈ നയം കുത്തനെ വർധിപ്പിക്കുന്നത്. 

ഫീസ് ചുമത്താൻ ഭരണകൂടത്തിന് അധികാരമില്ലെന്ന് കേസിനു നേതൃത്വം നൽകുന്ന കലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട അറിയിച്ചു. ആവശ്യമായ നിയമനിർമാണ ചട്ടങ്ങൾ മറികടക്കുകയും കോൺഗ്രസിന്റെ അധികാരപരിധി ലംഘിക്കുകയും ചെയ്യുന്നതിലൂടെ, ഈ നയം അഡ്മിനിസ്ട്രേറ്റീവ് പ്രൊസീജ്യർ ആക്ടിന്റെയും യുഎസ് ഭരണഘടനയുടെയും ലംഘനമാണെന്ന് സംസ്ഥാനങ്ങൾ വാദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.