16 June 2024, Sunday

Related news

June 12, 2024
June 10, 2024
June 10, 2024
June 6, 2024
June 5, 2024
June 2, 2024
May 26, 2024
May 11, 2024
May 10, 2024
May 9, 2024

ആരാധകരെ ശാന്തരാകുവിന്‍; ‘തല’ മാറില്ല

Janayugom Webdesk
ചെന്നൈ
September 4, 2022 10:21 pm

എം എസ് ധോണി ആരാധകര്‍ക്ക് ആവേശകരമായ അറിയിപ്പുമായി ചെന്നൈ സൂപ്പര്‍ കിങ്സ്. അടുത്ത സീസണിലും ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുണ്ടാകുമെന്നറിയിച്ചിരിക്കുകയാണ് ചെന്നൈ ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥന്‍. കഴിഞ്ഞ സീസണില്‍ രവീന്ദ്ര ജഡേജയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം കൈമാറിയിരുന്നുവെങ്കിലും ടീമിന്റെ മോശംപ്രകടനത്തെതുടര്‍ന്ന് ധോണി തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.
അവസാന സീസണില്‍ വിരമിക്കുമോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് ധോണി മറുപടി നല്‍കിയത്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ ധോണി നിലവില്‍ സിഎസ്‌കെയ്ക്കായി മാത്രമാണ് കളിക്കുന്നത്. ധോണി ഈ സീസണില്‍ കളിക്കേണ്ടത് ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

Eng­lish Summary;Calm down fan dhoni is back in chen­nai super kings
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.