24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 7, 2025
March 29, 2025
March 26, 2025
February 27, 2025
February 18, 2025
January 13, 2025
January 11, 2025
November 29, 2024
November 20, 2024
November 20, 2024

ആരാധകരെ ശാന്തരാകു… മെസി ഉടനെത്തും

Janayugom Webdesk
മിയാമി
August 24, 2024 10:21 pm

കോപ്പ അമേരിക്ക ഫൈനലിനിടെ പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളത്തിലേക്ക് എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ഇന്റർ മിയാമി മുഖ്യ പരിശീലകന്‍ ടാറ്റ മാർട്ടിനോ മെസി പരിശീലനത്തിനായി ടീമിനൊപ്പം ചേരുമെന്നറിയിച്ചിരിക്കുകയാണ്. ഇതോടെ ഒക്ടോബറില്‍ എംഎല്‍എസ് പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് മെസി തിരിച്ചെത്തുമെന്നുറപ്പായി. ‘അദ്ദേഹം ടീമിനൊപ്പം പരിശീലനം നടത്തുന്നില്ല. ഫിസിക്കല്‍ ട്രെയിനര്‍മാര്‍ക്കൊപ്പമാണ് മെസി ഇപ്പോള്‍ പരിശീലിക്കുന്നത്. അവന്‍ നന്നായി മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. ഇതുവരെയും പരിശീലനം ആരംഭിച്ചിട്ടില്ലാത്തതിനാല്‍ മെസി അര്‍ജന്റീനയ്ക്കായി വരാനിരിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല’.-മാര്‍ട്ടീനൊ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കോപ്പ അമേരിക്ക ഫൈനലിനിടെ കൊളംബിയയ്ക്കെതിരായ മത്സരത്തിലാണ് മെസിക്ക് പരിക്കേല്‍ക്കുന്നത്. പരിക്കിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ ഇടം നേടാനും മെസിക്ക് സാധിച്ചില്ല. ഇന്റർ മിയാമിയുടെ 2024 ലെ ലീഗ് കപ്പ് ക്യാമ്പെയ്ൻ ഉള്‍പ്പെടെ സീസണിന്റെ ഭൂർഭാഗവും മെസിക്ക് നഷ്ടമായി. എംഎല്‍എസില്‍ 25 കളികളില്‍ നിന്ന് 53 പോയിന്റുമായി ഇന്റര്‍ മിയാമി ഈസ്റ്റേണ്‍ കോണ്‍ഫറൻസില്‍ ഒന്നാമതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.