16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 12, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025
April 8, 2025
April 8, 2025
April 7, 2025
April 4, 2025
April 3, 2025

ഷോപ്പിങ് മാളിലെ ശുചിമുറിയിൽ ക്യാമറ; ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ

Janayugom Webdesk
കൊച്ചി
August 16, 2023 9:56 pm

കൊച്ചിയിലെ ഷോപ്പിങ് മാളിലെ ശുചിമുറിയിൽ ക്യാമറ സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പയ്യന്നൂർ സ്വദേശി അഭിമന്യുവിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പർദ്ദ ധരിച്ചെത്തിയ ശേഷം ഇയാൾ സ്ത്രീകളുടെ ശുചിമുറിയുടെ ചുവരിൽ മൊബൈൽ ക്യാമറ സ്ഥാപിച്ചത്. ശുചിമുറിക്ക് സമീപം പർദ ധരിച്ച ഒരാൾ ചുറ്റിത്തിരിയുന്നത് കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരാണ് പൊലീസിനെ വിവരം അറയിച്ചത്. കളമശേരി പൊലീസ് സ്ഥലത്തെത്തിയ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Eng­lish Summary;Camera in shop­ping mall wash­room; Infopark employ­ee arrested

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.