സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളില്‍ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി. നിലവാരമുള്ള കാമറകളുടെ ദൗർലഭ്യവും കൂടുതല്‍ കാമറകള്‍ ആവശ്യം വന്നപ്പോള്‍ കമ്പനികൾ അമിതവില ഈടാക്കി ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും കാമറ വാങ്ങാനുള്ള കെഎസ്ആർടിസിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കുവാൻ കൂടുതൽ സമയം വേണമെന്നതും പരിഗണിച്ചാണ് തീയതി നീട്ടിയത്.
സ്റ്റേജ് കാര്യേജുകൾ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്കും കോൺടാക്ട് കാര്യേജുകൾക്കും കാമറകൾ നിർബന്ധമാക്കാന്‍ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ ബസുകളുടെ അകത്തും പുറത്തും കാമറ സ്ഥാപിക്കുവാൻ നേരത്തെ നൽകിയ സമയപരിധി മാർച്ച് 31 വരെയായിരുന്നു.
English Summary: Cameras on buses: Deadline extended
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.