നോർക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോർക്ക പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻ. ഡി. പി. ആർ. എം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് അപേക്ഷിക്കാം. 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ) മൂന്നു ശതമാനം പലിശസബ്സിഡിയും നൽകുന്ന ഈ പദ്ധതി വഴി ഈ സാമ്പത്തിക വർഷം ഇതുവരെ 520 പ്രവാസികൾ നാട്ടിൽ വിവിധ സംരംഭങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. ആകെ 10 കോടി രൂപ ഈ സംരംഭങ്ങൾക്ക് സബ്സിഡി ഇനത്തിൽ അനുവദിച്ചു. രണ്ടു വർഷത്തിലധികം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം. വായ്പയ്ക്കൊപ്പം സംരംഭകത്വ പിന്തുണയും നോർക്ക റൂട്ട്സ് നൽകുന്നുണ്ട്. സംസ്ഥാനത്തെ 16 ധനകാര്യ സ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകൾ വഴി വായ്പ ലഭിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കാൻ www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ 1800 425 3939 ടോൾ ഫ്രീ നമ്പരിൽ ലഭിക്കും.
English Summary: can be applied up to Rs 30 lakh for NRI loans
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.