23 December 2024, Monday
KSFE Galaxy Chits Banner 2

സീഗൾ പക്ഷികളെ തുരത്താൻ കഴിവുണ്ടോ? വേതനം മണിക്കൂറിന് 970 രൂപ; അപേക്ഷകരിലേറെയും ഇന്ത്യക്കാര്‍

Janayugom Webdesk
May 2, 2023 4:24 pm

സീഗള്‍ പക്ഷികളെ തുരത്തുക ഒരു ജോലി. വേതനം മണിക്കൂറിന് 970 രൂപ (10.80 യൂറോ). യുകെയിലെ ബ്ലാക്ക്പൂള്‍ മൃഗശാലയുടെ പരസ്യം പുറത്തുവന്നതോടെ അപേക്ഷകരുടെ ഒഴുക്കാണെന്നാണ് പുറത്തുവരുന്ന റിപ്പാേര്‍ട്ടുകള്‍. അപേക്ഷിച്ചവരില്‍ നിരവധി ഇന്ത്യക്കാരുമുണ്ടെന്നാണ് അറിയുന്നത്.
പക്ഷി വേഷം അണിഞ്ഞാണു മൃഗശാലയിലെത്തുന്ന ശല്യക്കാരായ പക്ഷികളെ തുരത്തേണ്ടത്. കൗതുകമുള്ള ഈ ജോലിക്കായി കുറഞ്ഞ സമയത്തിനുള്ളില്‍ ഇരുന്നൂറിലധികം അപേക്ഷയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലഭിച്ചത്. ആകര്‍ഷകമായ ജോലി തേടി ഇന്ത്യയില്‍നിന്നും അപേക്ഷകള്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രധാനമായും ഓസ്‌ട്രേലിയ, ഉഗാണ്ട, യുക്രെയ്ന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് അപേക്ഷകള്‍ ലഭിച്ചിരിക്കുന്നതെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കിഅപേക്ഷകളോടൊപ്പം പലരും പക്ഷിവേഷം അണിഞ്ഞുള്ള വീഡിയോകളും അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. തിരഞ്ഞെടുക്കുന്നവരെ സീഗൾ പ്രതിരോധത്തിലെ പങ്കാളികളാക്കുമെന്ന് പരസ്യത്തില്‍ പറയുന്നു.
കടലിനോട് ചേര്‍ന്നു സ്ഥിതിചെയ്യുന്നതിനാല്‍ തന്നെ ദിനംപ്രതി നിരവധി സന്ദര്‍ശകരെത്തുന്ന ഇടമാണ് ബ്ലാക്ക്പൂള്‍. കടലോരത്തായതിനാല്‍ തന്നെ ഇവിടെ സീഗൾ പക്ഷികളും ധാരാളമുണ്ട്. ഇവയുടെ ശല്യം കൂടുതലായതാണ് കൗതുകമുള്ള പുതിയ തീരുമാനമെടുക്കാന്‍ അധികൃതരെ നിര്‍ബന്ധിതമാക്കിയത്.

Eng­lish summary:Can seag­ulls repel birds? Wages Rs.970 per hour; Most of the appli­cants are Indians

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.