
ഒരു തേങ്ങയ്ക്ക് രണ്ട് ലക്ഷം രൂപ വിലയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ?. പരമാവധി 50 രൂപക്ക് മുകളിൽ പോകാത്ത തേങ്ങവിലയാണ് ലക്ഷം കവിഞ്ഞത്. സംഭവം തമിഴ്‌നാട്ടിലാണ് നടന്നത്. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിലുള്ള വള്ളി, ദെയ് വാനേ സമേത സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ഈ തേങ്ങ ‘കഥ’ നടക്കുന്നത്. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഒരു തേങ്ങ ലേലത്തിൽ പോയത് രണ്ട് ലക്ഷം രൂപയ്ക്ക്. സ്കന്ദ ഷഷ്ടിക്ക് ശേഷമുള്ള മുരുകന്റെ കല്യാണ ചടങ്ങിൽ ഉപയോഗിച്ച തേങ്ങയാണ് ഭക്തൻ വാശിയേറിയ ലേലത്തിലൂടെ സ്വന്തമാക്കിയത്.
സ്കന്ദ ഷഷ്ടിക്കു ശേഷം ശൂരസംഹാരം എന്നൊരു ചടങ്ങ് തമിഴ്‌നാട്ടിലെ മുരുക ക്ഷേത്രങ്ങളിലുണ്ട്. അടുത്ത ദിവസം രാവിലെ മുരുകനും ദെയ് വാനിയും തമ്മിലുള്ള കല്യാണം എന്നൊരു ആചാരമുണ്ട്. കല്യാണ സമയത്ത് ഉപയോഗിച്ച കലശത്തിനു മുകളില്‍ വയ്ക്കുന്ന തേങ്ങ എല്ലാ വര്‍ഷവും ചടങ്ങിനു ശേഷം ലേലം വിളിക്കുന്നതാണ്. വാശിയേറിയ ലേലം വിളിക്കൊടുവിൽ രണ്ട് ലക്ഷം രൂപക്കാണ് ഭക്തരിലൊരാൾ തേങ്ങ സ്വന്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.