21 February 2026, Saturday

Related news

February 16, 2026
February 15, 2026
February 11, 2026
February 10, 2026
February 3, 2026
February 2, 2026
January 24, 2026
January 23, 2026
January 13, 2026
December 31, 2025

അതിശൈത്യത്തില്‍ കാനഡ; തണുത്തുറഞ്ഞ് നയാഗ്ര വെള്ളച്ചാട്ടം

Janayugom Webdesk
ടൊറന്റോ
February 2, 2026 8:57 am

വടക്കേ അമേരിക്കയിൽ തുടരുന്ന കനത്ത ശൈത്യത്തിൽ ലോകപ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടം ഭാഗികമായി തണുത്തുറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേഖലയിൽ അനുഭവപ്പെടുന്ന അതിശൈത്യമാണ് വെള്ളച്ചാട്ടത്തെ മഞ്ഞുപാളികൾക്കുള്ളിലാക്കിയതെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള പാറക്കൂട്ടങ്ങളും മരങ്ങളും പൂർണ്ണമായും മഞ്ഞിൽ പൊതിഞ്ഞ നിലയിലാണ്. മേഖലയിൽ താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസിനും താഴേക്ക് പതിച്ചതോടെയാണ് ഈ അപൂർവ്വ പ്രതിഭാസം ദൃശ്യമായത്. ശക്തമായ ശീതക്കാറ്റും മഞ്ഞുവീഴ്ചയും കാരണം വെള്ളച്ചാട്ടത്തിൽ നിന്നുള്ള ജലകണങ്ങൾ അന്തരീക്ഷത്തിൽ വെച്ച് തന്നെ ഐസ് കട്ടകളായി മാറുകയാണ്.

സെക്കൻഡിൽ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഒഴുകുന്നതിനാൽ വെള്ളച്ചാട്ടം പൂർണ്ണമായും നിശ്ചലമാകില്ലെങ്കിലും, ഉപരിതലത്തിൽ കട്ടിയുള്ള മഞ്ഞുപാളികൾ രൂപപ്പെട്ടത് വെള്ളച്ചാട്ടം നിശ്ചലമായ പ്രതീതിയാണ് ജനിപ്പിക്കുന്നത്. അമേരിക്കൻ ഭാഗത്തെ വെള്ളച്ചാട്ടത്തിലാണ് കൂടുതൽ മഞ്ഞുപാളികൾ രൂപപ്പെട്ടിരിക്കുന്നത്.
വെള്ളച്ചാട്ടത്തിന് താഴെ കട്ടിയുള്ള ഐസ് പാളികൾ രൂപപ്പെട്ട് ‘ഐസ് ബ്രിഡ്ജ്’ എന്നറിയപ്പെടുന്ന പ്രതിഭാസവും ദൃശ്യമാണ്. ഇത് കാണാനായി നിരവധി സഞ്ചാരികളാണ് യുഎസ്-കാനഡ അതിർത്തിയിലേക്ക് എത്തുന്നത്. നേരത്തെ 1848‑ലാണ് നയാഗ്ര വെള്ളച്ചാട്ടം പൂർണ്ണമായും തണുത്തുറഞ്ഞതായി രേഖപ്പെടുത്തിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.