15 January 2026, Thursday

Related news

January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 9, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026

​കാനഡയിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി പിടിയിൽ

Janayugom Webdesk
ദോഹ
September 26, 2025 6:31 pm

കാനഡയിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ഖത്തറിൽ നിന്ന് പിടിയിലായി. കൊലപാതകം, ലഹരിക്കടത്ത് ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി റെഡ് നോട്ടീസ് പുറപ്പെടുവിച്ച 38കാരനായ റാബിഹ് അൽഖലീൽ ആണ് പിടിയിലായത്. കൊലപാതക കേസിൽ വിചാരണയിലിരിക്കെ കാനഡയിലെ ജയിലിൽനിന്ന് രക്ഷപ്പെട്ട ഇയാൾ മൂന്നു വർഷമായി ഒളിവിലായിരുന്നുവെന്ന് ​ഇന്റർപോൾ വ്യക്തമാക്കി.

എന്നാൽ, അറസ്റ്റിനെക്കുറിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം കൂടുതൽ വിശദീകരണം പുറത്തിറക്കിയിട്ടില്ല. കാനഡയിലേക്ക് തിരിച്ചയക്കുന്നതുവരെ അൽഖലീലിനെ ഖത്തറിൽ തടങ്കലിൽ വെക്കുമെന്ന് ഇന്റർപോൾ സ്ഥിരീകരിച്ചു. ആഭ്യന്തര മന്ത്രാലയം, ദോഹയിലെയും ഓട്ടവയിലെയും ഇന്റർപോൾ സെൻഡ്രൽ ബ്യൂറോകൾ, റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്, ലൈസൺ ഓഫിസർമാർ, ബ്രിട്ടീഷ് കൊളംബിയയിലെ കംബൈൻഡ് ഫോഴ്സസ് സ്പെഷൽ എൻഫോഴ്സ്മെന്റ് യൂനിറ്റ്, ആർ.സി.എം.പി ഫെഡറൽ പൊലീസിങ് പസഫിക് റീജിയൺ എന്നിവയുടെ സഹകരണത്തിലൂടെയാണ് ഇയാളെ പിടികൂടിയതെന്നും ഇന്റർപോൾ അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.