24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 27, 2024
October 30, 2024
October 30, 2024
October 29, 2024
October 2, 2024
August 30, 2024
August 19, 2024
August 19, 2024
August 7, 2024

കനറാ ബാങ്ക് ജൂവല്‍ അപ്രൈസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം

Janayugom Webdesk
കോഴിക്കോട്
August 14, 2022 1:06 am

കനറാ ബാങ്ക് ജൂവല്‍ അപ്രൈസേഴ്‌സ് അസോസിയേഷന്‍ (സിബിജെഎഎ) അഞ്ചാം സംസ്ഥാന സമ്മേളനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലെ അശോകന്‍ നഗറില്‍ നടക്കും. രാവിലെ 9.30 ന് എകെബിഇഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി രാംപ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എകെബിഇഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ് രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കനറാ ബാങ്ക് ജൂവല്‍ അപ്രൈസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി മോഹന്‍രാജ് അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി എ വി ജയപ്രകാശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.
കനറാ ബാങ്കില്‍ സ്വര്‍ണ്ണാഭരണ മൂല്യനിര്‍ണ്ണയ തൊഴിലാളികള്‍ യാതൊരുവിധ അവ കാശആനുകൂല്യങ്ങളും ഇല്ലാതെയാണ് പതിറ്റാണ്ടുകളായി പണിയെടുക്കുന്നത്. ബാങ്ക് ജീവനക്കാര്‍ക്ക് നല്‍കുന്നതു പോലുള്ള അവകാശ ആനുകൂല്യങ്ങള്‍ സ്വര്‍ണ്ണാഭരണമൂല്യനിര്‍ണ്ണയ തൊഴിലാളികള്‍ക്കും നല്‍കുക, തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുക, സ്ഥിരനിയമനം നടത്തിയും ഇന്‍ഷുറന്‍സ് പരിരക്ഷയും ക്ഷേമപദ്ധതികളും ആവിഷ്‌കരിക്കുക, ബാങ്കിലെ സ്വര്‍ണ്ണാഭരണ തൊഴിലാളി എന്ന രീതിയില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക, വെട്ടികുറച്ച പ്രായപരിധി പുന: സ്ഥാപിക്കുക, 14 വര്‍ഷമായി വര്‍ദ്ധിപ്പിക്കാത്ത കമ്മീഷന്‍തുക വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കൊപ്പം തൊഴില്‍ സ്ഥാപനങ്ങളില്‍ അധികാരികള്‍ സ്വര്‍ണ്ണാഭരണ മൂല്യനിര്‍ണ്ണയമല്ലാത്ത തൊഴില്‍ നിര്‍ബന്ധിതമായി ചെയ്യിപ്പിക്കുന്ന തൊഴില്‍ ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സിബിജെഎഎ പ്രസിഡന്റ് പി മോഹന്‍ രാജ്, സെക്രട്ടറി എ വി ജയപ്രകാശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Eng­lish Sum­ma­ry: Canara Bank Jew­el Apprais­ers Asso­ci­a­tion State Conference

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.