ഗ്രാമപ്രദേശങ്ങളിൽ ജനസംഖ്യാടിസ്ഥാനത്തിലുള്ള കാൻസർ രജിസ്ട്രികൾ സ്ഥാപിക്കാൻ പാർലമെന്ററി സമിതി ശുപാര്‍ശ. പുകയില ഉല്പന്നങ്ങളുടെ നികുതി വർധിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ഇത് ഉപഭോഗവും കാൻസർ ഉൾപ്പെടെയുള്ള പുകയില സംബന്ധമായ രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുമെന്ന് രാജ്യസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
കാൻസറുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ലഭിക്കുന്നതിനും രോഗികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും പിബിസിആറുകളെ (പോപ്പുലേഷൻ ബേസ്ഡ് കാൻസർ രജിസ്ട്രി) ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനുമായി ബന്ധിപ്പിക്കാം. കാൻസർ, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള എൻസിസിപിയില്‍ നിന്ന് എൻസിപിഡിഎസ് വേർപെടുത്തണമെന്നും ശുപാര്‍ശ ചെയ്തു.
English Summary: Cancer registries should be established in villages
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.