
തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചെങ്കൊടിപാറിക്കുമെന്ന് ഉറപ്പിച്ച് മുന്നേറുകയാണ് കോന്നിയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ. കോന്നി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ബിബിൻ എബ്രഹാമാണ് മത്സരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കോന്നി ജില്ലാ പഞ്ചായത്തിന്റെ വിവിധ ബ്ലോക്ക് ഡിവിഷനുകളിൽ കൂടി ബിബിൻ എബ്രഹാമും ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളും ഏറ്റുവാങ്ങിയ സ്വീകരണത്തിൽ നൂറുകണക്കിന് ആളുകൾ ആണ് പങ്കെടുത്തത്. ജില്ലാ ഡിവിഷനുകൾ ആയ കോന്നി, പ്രമാടം, മലയാലപുഴ ഡിവിഷനുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പ്രമാടം പഞ്ചായത്തിൽ യു ഡി എഫ് ലെ ദീനാമ്മ റോയ് യും എൽ ഡി എഫ് ലെ ജെ ഇന്ദിര ദേവിയും തമ്മിലാണ് പ്രധാന മത്സരം. എൻ ഡി എ സ്ഥാനാർത്ഥിയും സജീവമായി രംഗത്തുണ്ട്. മലയാലപുഴയിൽ ആണ് മത്സരം കൗതുകം. തൃതല സംവിധാനത്തിലെ അധ്യക്ഷൻമാർ തമ്മിൽ ഏറ്റുമുട്ടുന്ന മണ്ഡലമാണ് മലയാലപ്പുഴ.
അരുവാപുലത്തെ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് ഇടതു മുന്നണി സ്ഥാനാർത്ഥിയായി രംഗത്ത് എത്തിയപ്പോൾ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന എം വി അമ്പിളിയാണ് യു ഡി എഫ് സ്ഥാനാർത്ഥി. എൻ ഡി എ സ്ഥാനാർത്ഥിയായി നന്ദിനി സുധീറും മത്സര രംഗത്തുണ്ട്. നിലവിൽ 14 ബ്ലോക്ക് ഡിവിഷൻ ഉൾപ്പെട്ടതാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത്. നിലവിലെ ബ്ലോക്ക് പഞ്ചായത്ത് ഭരണം ഒറ്റ സീറ്റിന്റെ വത്യാസത്തിൽ യു ഡി എഫ് ന്റെ കൈകളിൽ ആണ്. തുടർച്ചയായി നടക്കുന്ന യു ഡി എഫ് ഭരണം അവസാനിപ്പിച്ച് എൽ ഡി എഫ് ഭരണം തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിൽ ആണ് ഇടതുമുന്നണികൾ. പതിനാല് ഡിവിഷനിലും യുവത്വത്തിന് പ്രാധാന്യം നൽകി ഭരണം തിരികെ പിടിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഗ്രാമ പഞ്ചായത്തുകളിലും സ്ഥിതി വത്യസ്തമല്ല. നിലവിൽ കോന്നി, തണ്ണിത്തോട് എന്നിവടങ്ങളിൽ ആണ് യു ഡി എഫ് ഭരണം ഉള്ളത്. ഈ രണ്ട് പഞ്ചായത്ത്കളിലും ഇടപക്ഷ ഭരണത്തിനായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കലഞ്ഞൂർ, അരുവാപ്പുലം. പ്രമാടം, മലയാലപുഴ, വള്ളിക്കോട് പഞ്ചായത്തുകൾ, നിലവിൽ എൽ ഡി എഫ് ഭരണത്തിൽ ആണ്. കൈവെള്ളയിൽ നിന്ന് നഷ്ടപെട്ട യു ഡി എഫ് ഭരണം തിരികെ പിടിക്കുവാൻ യു ഡി എഫ് ശ്രമിക്കുമ്പോൾ കൂടുതൽ കരുത്തോടെ അംഗ ബലം വർധിപ്പിച്ച് ഭരണം നിലനിർത്തുവാൻ ആണ് ഇടതുപക്ഷം ശ്രമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.