27 February 2026, Friday

Related news

February 27, 2026
January 17, 2026
September 29, 2025
March 12, 2025
March 10, 2025
December 13, 2024
July 3, 2024
June 29, 2024
June 22, 2023
May 17, 2023

നടൻ ടിനി ടോമിന്റെ മകനെതിരെ കഞ്ചാവ് കേസ്

Janayugom Webdesk
തൃപ്പൂണിത്തുറ
February 27, 2026 7:34 pm

നടൻ ടിനി ടോമിന്റെ മകനെതിരെ കഞ്ചാവ് കേസ്. ആദം ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഹിൽപാലസ് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നാലുഗ്രാം കഞ്ചാവാണ് ഇവരുടെ പക്കൽനിന്നും പിടികൂടിയത്.വ്യാഴാഴ്ച രാത്രി ഏകദേശം എട്ടേമുക്കാലോടെ തൃപ്പൂണിത്തുറയിലെ അമ്പലമുകളിനടുത്ത് ഇരുമ്പനത്തുനിന്നാണ് ആദം, അമിത്, കാർത്തിക് എന്നിവരെ ഹിൽപാലസ് പോലീസ് പിടികൂടിയത്. രാത്രികാല പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെയാണ് പോലീസ് മൂന്നുപേരെയും ചോദ്യംചെയ്തത്.

ഇവർ പരുങ്ങിയതോടെ പോലീസ് ഇവരുടെ ദേഹപരിശോധന നടത്തി. അതിൽ ഒരാളുടെ പോക്കറ്റിൽനിന്നും ചെറിയ പാക്കറ്റിലാക്കി സൂക്ഷിച്ച നിലയിലുള്ള കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇരുപതിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.