21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 16, 2024
December 16, 2024

അബുദാബിയിൽ വാഹനാപകടം: കണ്ണൂർ സ്വദേശി മരിച്ചു

Janayugom Webdesk
അബുദാബി
October 15, 2024 8:12 pm

അബുദാബി ബനിയാസിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ ഒഴപ്രം സ്വദേശി മരിച്ചു. അബുദാബിയിലെ സാമൂഹിക പ്രവർത്തകന്‍ കൂടിയായിരുന്ന റജിലാൽ കോക്കാടൻ ആണ് മരിച്ചത്. അൽ മൻസൂർ കോൺട്രാക്ടിങ്ങ് കമ്പനിയിൽ ഓപ്പറേഷൻ മാനേജരായി ജോലി ചെയ്തിരുന്ന അദ്ദേഹം ജോലികഴിഞ്ഞു തിരിച്ചുവരുന്നതിനിടയിലാണ് അപകടം.

കേരള സോഷ്യൽ സെന്ററിന്റെ കഴിഞ്ഞവർഷത്തെ ഓഡിറ്ററായിരുന്ന റജിലാൽ ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ സജീവപ്രവർത്തകനാണ്. ഭാര്യ മായ റജിലാൽ കേരള സോഷ്യൽ സെന്ററിന്റെ വനിതാ കമ്മിറ്റി അംഗമാണ്. ദീർഘകാലം ഒമാനിൽ ജോലി ചെയ്തിരുന്ന റജിലാൽ കഴിഞ്ഞ എട്ടുവർഷമായി കുടുംബസമേതം അബുദാബിയിലാണ്.

മൂത്തമകൻ നിരഞ്ജൻ മദ്രാസിൽ മൂന്നാം വർഷ ഫാഷൻ ഡിസൈനർ വിദ്യാർത്ഥിയാണ്. ഇളയമകൻ ലാൽ കിരൺ ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.