28 February 2026, Saturday

Related news

February 26, 2026
February 21, 2026
February 20, 2026
February 13, 2026
February 11, 2026
January 18, 2026
January 17, 2026
January 16, 2026
January 12, 2026
January 5, 2026

മിനി ഊട്ടിയില്‍ വാഹനാപകടം; രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു

Janayugom Webdesk
മലപ്പുറം
February 9, 2025 2:51 pm

വേങ്ങര മിനി ഊട്ടിയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. കൊട്ടപ്പുറം സ്വദേശികളായ മുഫീദ് (17), വിനായക് (17) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥി കൊട്ടപ്പുറം സ്വദേശി അഫ്ലഹിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഫീദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വിനായകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൂന്നുപേരും ഇരുചക്രവാഹനത്തില്‍ മിനി ഊട്ടിയിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. കൊട്ടപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.