
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് സർട്ടിഫിക്കറ്റുകൾ ഇനിമുതൽ ഓൺലൈനായി ഡൗൺലോഡ് ചെയ്തെടുക്കാം. സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.
പുതിയ ക്രമീകരണം അനുസരിച്ച്, പ്രഥമാധ്യാപകരുടെ ലോഗിൻ വഴി സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭ്യമാക്കുന്നതിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
മന്ത്രി ചടങ്ങിൽ വെച്ച് ‘കരിയർ പ്രയാണം’ പോർട്ടലിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉപരിപഠനം, തൊഴിലവസരങ്ങൾ, മത്സരപ്പരീക്ഷകൾ തുടങ്ങിയവയെക്കുറിച്ച് സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കാൻ വേണ്ടിയാണ് യുനിസെഫുമായി സഹകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ പോർട്ടൽ തയ്യാറാക്കിയത്. ഹയർസെക്കൻഡറി വിഭാഗത്തിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻ്റ് കൗൺസിലും കൈറ്റും സംയുക്തമായാണ് പോർട്ടൽ സജ്ജമാക്കിയത്. വിവരങ്ങൾ ‘careerprayanam’ എന്ന വെബ്‌സൈറ്റിലൂടെ ലഭ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.